'നവാസ് ശരീഫ്…കുറച്ച് ധൈര്യം ഇംറാന്‍ ഖാന് നല്‍കൂ' അറസ്റ്റില്‍ നിന്ന് ഒഴിഞ്ഞുമാറിയ മുന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് മര്‍യം നവാസ്
ഇസ്‌ലാമാബാദ്: ഞായറാഴ്ച അറസ്റ്റ് ചെയ്യാനെത്തിയ ഇസ്‌ലാമാബാദ് പൊലിസില്‍ നിന്ന് പാക് മുന്‍ പ്രധാനമന്ഥ്രി ഇംറാന്‍ ഖാനെ പരിഹസിച്ച് പി.എം.എല്‍ എന്‍ നേതാവ് മര്‍യം നവാസ്. പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് മേധാവി നവാസ് ശെരീഫിനെയും ഇംറാന്‍ ഖാനെയും താരതമ്യം ചെയ്യാനാകില്ലെന്നും നവാസ് ധൈര്യശാലിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇംറാന്‍ഖാന്റെ ജയില്‍ നിറക്കല്‍ സമരം ചരിത്രത്തില്‍ തന്നെ പരാജയപ്പെട്ട സമരമായിരുന്നുവെന്ന് മര്‍യം പരിഹസിച്ചു. നവാസ് ശെരീഫ് ധൈര്യശാലിയായിരുന്നു. മോശം സാഹചര്യത്തില്‍ അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചു. അതേസമയം നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇംറാന്‍ ഖാന്‍ ഒരിക്കലും ജയിലിലെത്തിയില്ലെന്നും മര്‍യം കൂട്ടിച്ചേര്‍ത്തു.
'നവാസ് ശെരീഫ് കേള്‍ക്കൂ, കുറച്ച് ധൈര്യം ഇംറാന്‍ ഖാന് നല്‍കൂ' മര്‍യം ട്വീറ്റ് ചെയ്തു. സിംഹം നിരപരാധിയാണെങ്കില്‍ പോലും, അദ്ദേഹം മകളുടെ കൈപിടിച്ച് ലണ്ടനില്‍ നിന്ന് പാകിസ്താനിലേക്ക് വന്ന് അറസ്റ്റ് വരിക്കും. ഭീരൂ, പുറത്തു പോവുക! രാജ്യത്തിന് സിംഹത്തെയും കുറുക്കനെയും തിരിച്ചറിയാനാകും'.
'കുറുക്കന്‍ കള്ളനാണെങ്കില്‍, അയാള്‍ മറ്റുള്ളവരുടെ പെണ്‍മക്കളുടെ പിറകിലൊളിക്കുകയും അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ അവരെ മറയാക്കുകയും ചെയ്യും' മര്‍യം ട്വീറ്റ് ചെയ്തു.
തോഷഖാന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് വാറന്റുമായി ഇസ്‌ലാമാബാദ് പൊലിസ് ഇമ്രാന്‍ ഖാന്റെ വീട്ടിലെത്തിയത്. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു നീക്കം. ഇതേതുടര്‍ന്ന് സെഷന്‍സ് കോടതി ഇമ്രാനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ലാഹോറിലെ സമാന്‍ പാര്‍ക്കിലെ ഇമ്രാന്റെ വസതിയിലാണ് പൊലിസ് എത്തിയത്. എന്നാല്‍ ഇമ്രാന്‍ വസതിയിലുണ്ടായിരുന്നില്ല. അതിനാല്‍ അറസ്റ്റ് നടന്നില്ല.
ഇമ്രാന് പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ വെളിപ്പെടുത്താതെ അനധികൃതമായി വിറ്റതാണ് കേസിന് ആധാരം. നിശ്ചിത തുകയില്‍ കുറവ് മൂല്യമുള്ള സമ്മാനങ്ങള്‍ കൈപ്പറ്റാം. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് കൈമാറണം. വിലയുടെ 50 ശതമാനം നല്‍കി വാങ്ങണമെന്നിരിക്കെ ഇത് 20 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് വാങ്ങി പിന്നീട് മറിച്ചുവിറ്റുവെന്നാണ് പൊലിസ് കേസ്.
കേസില്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ തിരഞ്ഞെടുപ്പു കമ്മിഷന്‍, പദവികള്‍ വഹിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."