തെറ്റിദ്ധരിപ്പിക്കേണ്ട, ഉറപ്പിച്ചിട്ട് മതി
ന്യൂഡല്‍ഹി: തെറ്റിദ്ധാരണാജനകമായ പരസ്യങ്ങള്‍ അവതരിപ്പിക്കുന്നതിനെതിരെ സെലിബ്രിറ്റികള്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍മാര്‍ക്കും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം. സോഷ്യല്‍ മീഡിയയില്‍ ഉല്‍പന്നങ്ങളോ സേവനങ്ങളോ അവതരിപ്പിക്കുമ്പോള്‍ ആളുകള്‍ തെറ്റദ്ധരിക്കില്ലെന്ന് ഉറപ്പാക്കാനാണ് നടപടി.
പരസ്യങ്ങള്‍, സ്‌പോണ്‍സേര്‍ഡ് പരിപാടികള്‍, പെയ്ഡ് പ്രമോഷന്‍സ് തുടങ്ങിയവയെല്ലാം ഉപഭോക്താക്കള്‍ക്ക് മനസിലാകുന്ന വിധത്തില്‍ ലളിതവും വ്യക്തവുമായ ഭാഷയില്‍ ആയിരിക്കണം. പരസ്യമാണോ സ്‌പോണ്‍സേര്‍ഡ് പരിപാടിയാണോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയണം.
സമൂഹമാധ്യമങ്ങളിലൂടെ ഉല്‍പന്നങ്ങളോ സേവനങ്ങളോ പരിചയപ്പെടുത്തുമ്പോള്‍ ഉപഭോക്താക്കള്‍ തെറ്റിദ്ധരിക്കാന്‍ ഇടവരരുത്.
സ്വയം ഉപയോഗിച്ചു നോക്കാത്തതോ അനുഭവിക്കാത്തതോ ആയ, അല്ലെങ്കില്‍ തങ്ങള്‍ ഇതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു ഉല്‍പന്നത്തിന്റെയോ സേവനത്തിന്റെയോ പ്രചാരകരാകരുത്. ഉപയോഗിച്ച് സംതൃപ്തരാകണം.
പരസ്യംനല്‍കുന്ന വ്യക്തിയെയും സ്ഥാപനത്തെയും കുറിച്ച് അവതാരകര്‍ ബോധവാന്മാരാകണം. നാവശ്യമായി ഹാഷ് ടാഗുകള്‍ ഉപയോഗിക്കേണ്ടതില്ല, പരസ്യദാതാവിന്റെ നിലവാരത്തെ കുറിച്ചും പരസ്യങ്ങളില്‍ പറയുന്ന അവകാശവാദങ്ങളെ കുറിച്ചും അവതരിപ്പിക്കുന്ന ആള്‍ക്ക് വ്യക്തമായ അവബോധം ഉണ്ടായിരിക്കേണ്ടതാണെന്നും കേന്ദ്ര നിര്‍ദ്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.
അനാവശ്യമായി ഹാഷ് ടാഗുകള്‍ ഉപയോഗിക്കേണ്ടതില്ല, പരസ്യദാതാവിന്റെ നിലവാരത്തെ കുറിച്ചും പരസ്യങ്ങളില്‍ പറയുന്ന അവകാശവാദങ്ങളെ കുറിച്ചും അവതരിപ്പിക്കുന്ന ആള്‍ക്ക് വ്യക്തമായ അവബോധം ഉണ്ടായിരിക്കേണ്ടതാണെന്നും കേന്ദ്ര നിര്‍ദ്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."