HOME
DETAILS

മണിചെയിന്‍ മാതൃകയില്‍ 48 കോടിയോളം തട്ടിയ സംഭവം മഞ്ചേശ്വരം സ്വദേശി അറസ്റ്റില്‍

  
backup
May 07 2021 | 01:05 AM

65465414-4

കാസര്‍കോട്: മലേഷ്യന്‍ കമ്പനി സ്‌കീമെന്ന പേരില്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാളെ പൊലിസ് അറസ്റ്റുചെയതു.


മഞ്ചേശ്വരം ഉദ്യാവര്‍ സ്വദേശിയായ മുഹമ്മദ് ജാവേദ്(28) ആണ് അറസ്റ്റിലായത്. കാസര്‍കോട് ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രിന്‍സ് ഗോള്‍ഡ് മൈ ക്ലബ്ബ് ട്രേഡ് എന്ന പേരില്‍ നിക്ഷേപം സമാഹരിച്ച കമ്പനിയുടെ ഏജന്റാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.


ഒരുവര്‍ഷത്തേക്ക് പ്രതിദിനം ഒരു ശതമാനം പലിശനിരക്കില്‍ പ്രതിഫലം വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. ഇത്തരത്തില്‍ 534 പേരെ ഇയാള്‍ നേരിട്ട് ഇതിലേക്ക് ചേര്‍ത്തിട്ടുണ്ടെന്നും കൂടാതെ 4300 പേര്‍ ഇയാളുടെ കീഴിലുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തി. 47.72 കോടി രൂപയാണ് ഇത്തരത്തില്‍ പ്രതി സമാഹരിച്ചത്.


ഒരുകോടിയിലധികം രൂപ ഇയാള്‍ക്ക് കമ്മിഷനായി ലഭിച്ചു. ഇത്തരത്തില്‍ 500 കോടിയിലധികം രൂപ കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി കമ്പനി തട്ടിച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. ഏജന്റുമാര്‍ മുഖേന മൈ ക്ലബ്ബ് ട്രേഡേര്‍ഴ്‌സ് എന്ന ആപ്ലിക്കേഷന്‍ വഴിയാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. ക്രിപ്‌റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജാവേദിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയ കേസില്‍ ഏഴുപേര്‍ അറസ്റ്റിലായതോടെയാണ് മഞ്ചേശ്വരം കേന്ദ്രീകരിച്ച് നടത്തിയ മണിചെയിന്‍ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ജാവേദിനെ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്) റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago