HOME
DETAILS
MAL
തുടര്‍ച്ചയായ നാലാം നാള്; ഇന്ധന വില ഇന്നും കൂട്ടി
backup
May 07 2021 | 03:05 AM
കൊച്ചി: രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ എല്ലാ പൂര്‍ത്തിയായി ഫലം വന്നതിന് പിന്നാലെ ഇന്ധന വിലയില്‍ തുടര്‍ച്ചയായ നാലാം നാളും വര്‍ധന. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടണമെങ്കില്‍ 91.68 പൈസയും ഡീസലിന് 86.45 പൈസയും നല്‍കണം. തിരുവനന്തപുരത്ത് ഡീസലിന് 87.90 രൂപയും പെട്രോളിന് 93.25 രൂപയുമായി. കൊച്ചിയില്‍ ഡീസലിന് 86.14 രൂപയും പെട്രോളിന് 91.37 രൂപയുമാണ് ഇന്നത്തെ വില.
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മെയ് 2 ഞായറാഴ്ചയായിരുന്നു. അതിന് പിന്നാലെ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. നേരത്തെ തുടര്‍ച്ചയായി 18 ദിവസം വരെ ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."