HOME
DETAILS

കുരുക്കു മുറുക്കുന്ന ജി.എസ്.ടി

  
backup
April 26 2022 | 03:04 AM

56354623-1-2022-april


ഇന്ധന-പാചക വാതക വിലയുടെ ക്രമാതീതമായ വർധനയിൽ പൊറുതിമുട്ടിക്കഴിയുകയാണ് സാധാരണ ജനങ്ങൾ. അതിനിടെയാണ് ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചെന്ന ചൊല്ല് അനുസ്മരിപ്പിക്കുംവിധം ജി.എസ്.ടി നിരക്ക് കുത്തനെ കൂട്ടാൻ അണിയറയിൽ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. പൊറുതിമുട്ടുന്ന വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാരനുള്ള കുരുക്ക് മുറുക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. നിത്യോപയോഗ സാധനങ്ങളായ പപ്പടം, ശർക്കര അടക്കം 143 ഇനങ്ങളിലാണ് ജി.എസ്.ടി എന്ന ചരക്ക് സേവന നികുതി കുത്തനെ കൂട്ടാൻ കേന്ദ്ര സർക്കാർ തയാറെടുത്തുകൊണ്ടിരിക്കുന്നത്. ജി.എസ്.ടി കൗൺസിൽ അംഗങ്ങളായ സംസ്ഥാനങ്ങളോട് ഇതുസംബന്ധിച്ച അഭിപ്രായം കേന്ദ്ര സർക്കാർ തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്ന് പറയുന്നുണ്ടെങ്കിലും സംസ്ഥാനങ്ങളുടെ അഭിപ്രായമനുസരിച്ച് കേന്ദ്രസർക്കാർ പ്രവർത്തിച്ചുകൊള്ളണമെന്നില്ല. സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം മാനിക്കാതെയാണ് ജി.എസ്.ടിയിൽ കേന്ദ്ര സർക്കാർ പലപ്പോഴും തീരുമാനമെടുക്കാറുള്ളത്.
ഇപ്പോൾ പതിനെട്ട് ശതമാനം നിരക്കുള്ള, 98 ശതമാനം വസ്തുക്കളുടെയും നികുതി വൈകാതെ 28 ശതമാനമാകും. അതോടെ വിലക്കയറ്റം പിടിച്ചാൽ കിട്ടാത്ത വിധം ഉയരുകയും ചെയ്യും. 32 ഇഞ്ചിൽ താഴെയുള്ള ടി.വി, ബാഗ്, വാഷ്ബേസിൻ, സെറാമിക് സിങ്ക്, കണ്ണട ഫ്രെയിം, വസ്ത്രം തുടങ്ങി സാധാരണക്കാർ ഉപയോഗിക്കുന്ന വസ്തുക്കൾക്കെല്ലാം 18ൽ നിന്ന് 28 ശതമാനം നികുതി വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതുവരെ ജി.എസ്.ടിയിൽ ഇല്ലാതിരുന്ന പപ്പടവും ശർക്കരയും അഞ്ചു ശതമാനം ജി.എസ്.ടി നികുതി പരിധിയിൽ വരുമ്പോൾ സാധാരണക്കാരന് അതും അന്യമാകും.


ഇതിനിടെ, മെയ് മുതൽ ബസ് ചാർജിലും വർധന നടപ്പാകുകയാണ്. ഇപ്പോൾത്തന്നെ ബസ് യാത്രയ്ക്ക് ഏറ്റവുമധികം ചാർജ് നൽകുന്ന സംസ്ഥാനമാണ് കേരളം. യുക്തിരഹിതമായ ഇത്തരം നയങ്ങളാണ് സാധാരണക്കാരന്റെ ദൈനംദിന ജീവിതം ദുഃസഹമാക്കുന്നത്. ബഹുമുഖ നികുതി നിയമങ്ങളുടെ പ്രയാസങ്ങളിൽ നിന്നു വ്യാപാരികളെയും ഉപഭോക്താക്കളെയും രക്ഷിക്കാനെന്ന് പറഞ്ഞാണ് ഇന്ത്യയിലുടനീളം ഏകനികുതി നിരക്കായ ജി.എസ്.ടി നിലവിൽ വന്നത്. ഇതുവഴി എല്ലാ സംസ്ഥാനങ്ങളിലും വില നിരക്ക് ഏകീകരിക്കപ്പെടുകയും രാജ്യത്തിന് നികുതി വരുമാനം കൂടുകയും ചെയ്യുമെന്നായിരുന്നു വിവക്ഷ. അത് ഏറെക്കുറെ ശരിയാണെങ്കിലും പ്രയോഗത്തിൽ വന്നപ്പോൾ ചരക്ക് സേവന നികുതിയുടെ മറവിൽ സാധാരണക്കാരന്റെ കീശ കാലിയാകുന്നതാണ് പിന്നെ കണ്ടത്. നേരത്തെയുണ്ടായിരുന്ന സംവിധാനം അനുസരിച്ചു വസ്തുവിന്റെ വിലയോടൊപ്പം എക്സൈസ് ഡ്യൂട്ടിയും വിൽപന നികുതിയും കൂട്ടി ഉപഭോക്താവ് ഒടുക്കേണ്ടതുണ്ടായിരുന്നു. ജി.എസ്.ടി നിലവിൽ വന്നതോടെ എക്സൈസ് ഡ്യൂട്ടിയും വിൽപന നികുതിയും അടക്കമുള്ള ബിൽ ആണ് ഉപഭോക്താവിന് വ്യാപാരിയിൽ നിന്ന് കിട്ടുന്നത്.


നേരത്തെ, എക്സൈസ് ഡ്യൂട്ടി, വാങ്ങുന്ന വസ്തുവിന്റെ വിലയോടൊപ്പം കൂട്ടിച്ചേർക്കുകയായിരുന്നു വ്യാപാരികൾ. അതിനാൽ വസ്തുവിന്റെ യഥാർഥ വിലയോടൊപ്പം എത്രയാണ് വ്യാപാരി കൂട്ടിയതെന്ന് ഉപഭോക്താവിന് അറിയില്ലായിരുന്നു. ജി.എസ്.ടി നിലവിൽ വന്നതോടെ വിൽപന നികുതിയും എക്സൈസ് നികുതിയും ഒന്നിച്ചുള്ള ജി.എസ്.ടി നികുതി ഉപഭോക്താവിൽ നിന്ന് വ്യാപരികൾ ഈടാക്കുകയാണ്. ജി.എസ്.ടി സംവിധാനത്തിൽ ഓരോ വസ്തുവിനും പ്രത്യേക ശതമാനം നികുതി നിരക്കാണ് ഈടാക്കേണ്ടത്. ഇതിനെ സംബന്ധിച്ചൊന്നും ഉപഭോക്താവ് ബോധവാനാകണമെന്നില്ല. ഏതൊരു പരിഷ്ക്കാരവും ഇടിത്തീയായിട്ടാണ് സാധാരണക്കാരന് പരിണമിക്കാറ്. ചില വസ്തുക്കൾക്ക് പ്രത്യേക ശതമാനം നികുതി നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന് ജി.എസ്.ടി നിഷ്കർഷിക്കുമ്പോൾ ചില വസ്തുക്കൾക്ക് നികുതി കൊടുക്കേണ്ടതില്ല. എന്നാൽ അങ്ങനെയാണോ നാട്ടിൽ സംഭവിക്കുന്നത്.


2017ലും 2018ലും നികുതി ഇളവ് നൽകിയ വസ്തുക്കളിലാണ് ജി.എസ്.ടി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. പക്ഷേ, നികുതി ഇളവ് നൽകിയിട്ടും അതിന്റെ ഗുണഫലം സാധാരണക്കാർക്ക് കിട്ടിയില്ലെന്ന് ഓർക്കണം. ജി.എസ്.ടി കൗൺസിലിന്റ വിലയിരുത്തലും ഇങ്ങനെത്തന്നെ. അതിനർഥം ഉൽപാദകരോ ഇടയിലുള്ള വ്യാപരികളോ നികുതി ഇളവിന്റെ ആനുകൂല്യം ഉപഭോക്താവിന് നൽകിയില്ല എന്നല്ലേ മനസിലാക്കേണ്ടത്. കേന്ദ്ര സർക്കാരിനാകട്ടെ 70,000 കോടിയുടെ വരുമാന നഷ്ടം ഉണ്ടായെന്നും പറയുന്നു. നികുതി ഇളവിന്റെ അനുകൂല്യം സാധാരണക്കാരന് ലഭിക്കാതിരിക്കുകയും സർക്കാരിന് 70,000 കോടിയുടെ വരുമാന നഷ്ടം ഉണ്ടാവുകയും ചെയ്യുമ്പോൾ ഈ തുകയും ഉപഭോക്താവിൽ നിന്ന് ഈടാക്കിയ അധിക വിലയും ആരുടെ പണപ്പെട്ടിയിലേക്കാണ് പോയത്?


ശർക്കരയ്ക്കും പപ്പടത്തിനും ആദ്യമായി അഞ്ച് ശതമാനം ജി.എസ്.ടി ചുമത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഇപ്പോഴത്തെ വിലവർധനിൽനിന്ന് പപ്പടവും ശർക്കരയും മോചിക്കപ്പെട്ടിരുന്നില്ല. ഇതിനിടെയാണ് ഈ രണ്ട് ഭക്ഷ്യവസ്തുക്കൾക്കും ജി.എസ്.ടിയും ഏർപ്പെടുത്താൻ പോകുന്നത്. അവ രണ്ടും സാധാരണക്കാരന്റെ കഞ്ഞികുടിയിൽനിന്ന് വൈകാതെ അപ്രത്യക്ഷമായേക്കാം. ജീവിതം എങ്ങനെ മുമ്പോട്ട് കൊണ്ടുപോകണമെന്നറിയാതെ കൂലിവേലക്കാരും തൊഴിലാളികളും അന്ധാളിച്ചു നിൽക്കുമ്പോൾ, അവരെ അർധപട്ടിണിയിൽ നിന്ന് മുഴുപ്പട്ടിണിയിലേക്ക് വലിച്ചെറിയുന്ന ദുരന്തമായിരിക്കും 143 ഇനങ്ങൾക്ക് കൂടി ജി.എസ്.ടി നികുതി നിരക്ക് ഏർപ്പെടുത്തുന്നതിലൂടെ സംഭവിക്കുക.
ജി.എസ്.ടി നിലവിൽ വരുമ്പോൾ കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത് സാധാരണക്കാർക്ക് ആശ്വാസം നൽകുമെന്നായിരുന്നു. എന്നാൽ സംഭവിച്ചുകൊണ്ടിരിക്കുന്നതോ നേർവിപരീതവും. കോടീശ്വരന്മാരെ തൊടാതെയുള്ള നികുതി വർധന സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ കൂടുതൽ ദുരിതപൂർണമാക്കും. അവരുടെ ദുരിതം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് നടപടികളൊന്നും ഉണ്ടാകുന്നുമില്ല. സാധാരണക്കാരനെ വറചട്ടിയിൽ നിന്ന് പട്ടിണിയുടെ എരിതീയിലേക്ക് വലിച്ചെറിയുന്ന ജി.എസ്.ടി നിരക്ക് വർധനയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം. വിലക്കയറ്റത്തിന് പിന്നെയും ഇടം നൽകുന്നതാണ് പുതിയ ജി.എസ്.ടി നിരക്ക്. എന്നാൽ നിരക്ക് കൂട്ടാൻ സംസ്ഥാന സർക്കാരുകളോട് അഭിപ്രായം ചോദിച്ചതിൽ, നികുതി കൂട്ടുന്നതിനോട് കേരളം വിയോജിപ്പ് പറയുമെന്ന് പ്രതീക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago