നോമ്പുകാരനായ യാത്രക്കാരന് അപ്രതീക്ഷിത ഇഫ്താറൊരുക്കി ഹൗറ ശതാബ്ദി എക്‌സ്പ്രസ്
ഡല്‍ഹി: നോമ്പുകാലമാണ്. യാത്രകള്‍ അങ്ങേ അറ്റത്തെ പരീക്ഷമാണ് നോമ്പുകാരന്. പ്രത്യേകിച്ചും ഉള്ളം കരിക്കുന്ന ഈ ചൂടുകാലത്ത്. യാത്രക്കും ക്ഷീണത്തിനും പുറമേ നോമ്പുതുറക്കാന്‍ എന്തെങ്കിലും കിട്ടുമോ എന്ന ആധിയും. അതുകൊണ്ടു തന്നെ പലയിടത്തും വഴിയോരങ്ങളില്‍ യാത്രക്കാര്‍ക്ക് നോമ്പുതുറ പലഹാരങ്ങളൊരുക്കി കാത്തിരിക്കുന്ന സേവനസന്നദ്ധരായ ആളുകളും ഇപ്പോഴൊരു പതിവ് കാഴ്ചയാണ്.
എന്നാല്‍ തീവണ്ടി യാത്രയില്‍ സാധ്യമല്ലല്ലോ ഈ പാതയോരത്തെ നോമ്പുതുറ. അത്തരമൊരു സാഹചര്യത്തില്‍ ഒരു യാത്രക്കാരന്‍ ഇഫ്താറൊരുക്കി ഹൃദയം കവര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍ വേ ജീവനക്കാര്‍. ഷാനവാസ് അക്തര്‍ എന്ന യാത്രക്കാരന്‍ തനിക്ക് കിട്ടിയ അമൂല്യമായ ഇഫ്താറിന്റെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പറ്കുവെക്കുകയായിരുന്നു.
Thank you #IndianRailways for the #Iftar
— Shahnawaz Akhtar شاہنواز اختر शाहनवाज़ अख़्तर (@ScribeShah) April 25, 2022
As soon as I boarded Howrah #Shatabdi at Dhanbad,I got my snacks.I requested the pantry man to bring tea little late as I am fasting.He confirmed by asking, aap roza hai? I nodded in yes. Later someone else came with iftar❤@RailMinIndia pic.twitter.com/yvtbQo57Yb
'ഇഫ്താറിന് ഇന്ത്യന്‍ റെയില്‍വേയ്ക്ക് നന്ദി. ഞാന്‍ ധന്‍ബാദില്‍ നിന്നും ഹൗറ ശതാബ്ദിയില്‍ കയറിയ ഉടന്‍ എനിക്ക് ലഘുഭക്ഷണം ലഭിച്ചു. നോമ്പായതിനാല്‍ അല്‍പം വൈകി ചായ കൊണ്ടുവരാന്‍ ഞാന്‍ പാന്‍ട്രിയിലുള്ള ആളോട് അഭ്യര്‍ത്ഥിച്ചിരുന്നു. നോമ്പിലാണോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാന്‍ തലയാട്ടി. കുറച്ചുകഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ ഇഫ്താറുമായി വന്നു' ഷാനവാസ് അക്തര്‍ തനിക്ക് ലഭിച്ച ഭക്ഷണത്തിന്റെ ഫോട്ടോ പങ്കിട്ട് ട്വീറ്റ് ചെയ്തു. സമൂസയും വടയും പഴങ്ങളും അടങ്ങിയ ട്രേയാണ് ജീവനക്കാര്‍ ഷാനവാസിന് നല്‍കിയത്.
വിവിധ ഉത്സവങ്ങളും പരിപാടികളും കണക്കിലെടുത്ത് ഇന്ത്യന്‍ റെയില്‍വേ ഭക്ഷണം നല്‍കുന്നത് ഇതാദ്യമല്ല. നവരാത്രി വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ക്ക് യാത്രയ്ക്കിടെ ശുദ്ധമായ ഭക്ഷണം നല്‍കുന്നുണ്ടെന്ന് വിശദീകരിക്കാന്‍ ഏപ്രിലില്‍ റെയില്‍വേ മന്ത്രാലയം ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."