'ഇതിനെത്ര വിലയാകും?': അഞ്ച് വര്‍ഷം മുന്‍പേ ട്വിറ്റര്‍ സ്വന്തമാക്കാന്‍ താല്‍പര്യം, ഇലോണ്‍ മസ്‌കിന്റെ 2017 ലെ ട്വീറ്റ് വൈറലാകുന്നു
കാലിഫോര്‍ണിയ: ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയതിന് പിന്നാലെ അഞ്ച് വര്‍ഷം മുന്‍പേ ട്വിറ്റര്‍ വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചുള്ള ട്വീറ്റ് വൈറലാകുന്നു. മസ്‌കും ഡേവ് സ്മിത്ത് എന്ന വ്യക്തിയും തമ്മില്‍ നടത്തിയ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഡിസംബര്‍ 21,2017ല്‍ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു,എനിക്ക് ട്വിറ്റര്‍ ഇഷ്ടമാണ്. മസ്‌കിന്റെ ട്വീറ്റിന് മറുപടിയായി അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഡേവ് സ്മിത്ത് ചോദിച്ചു. പിന്നെ എന്തുകൊണ്ട് അത് വാങ്ങിച്ചുകൂടാ? തുടര്‍ന്ന് മസ്‌ക് ചോദിച്ചു ഇതിന്റെ വില എത്രയാണ്'. അതിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് ഡേവ് സ്മിത്ത് തന്നെയാണ് പങ്കുവച്ചത്. 'ഈ കൈമാറ്റം എന്നെ വേട്ടയാടുകയാണ്' എന്ന തലക്കെട്ടോടെയാണ് ഡേവ് സ്മിത്തിന്റെ പുതിയ ട്വീറ്റ്.
https://twitter.com/redletterdave/status/1518585718012059648
ലോകത്തിലെ ഏറ്റവും വലിയ ധനികനും ടെസ്‌ലയുടെ സിഇഒയുമാണ് ഇലോണ്‍ മസ്‌ക്. നിലവില്‍ അദ്ദേഹത്തിന്റെ ആസ്തി 292 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ ഒക്ടോബറിലാണ് മസ്‌ക് 36 ബില്യണ്‍ ഡോളര്‍ കൂടി തന്റെ പേരില്‍ കൂട്ടിച്ചേര്‍ത്തത്. 4400 കോടി ഡോളറിനാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. തിങ്കളാഴ്ചയാണ് ട്വിറ്ററുമായി മസ്‌ക് കരാറില്‍ ഒപ്പിട്ടത്.
എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്യം നല്‍കുമെന്ന് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വീറ്റ് ചെയ്തു. 'ജനാധിപത്യത്തിന്റെ ജീവനുള്ള അടിത്തറയാണ് അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യരാശിയുടെ ഭാവിയില്‍ സുപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയറാണ് ട്വിറ്റര്‍.
പുതിയ ഫീച്ചറുകള്‍ ഉപയോഗിച്ച് ട്വിറ്ററിനെ മെച്ചപ്പെടുത്തി, അല്‍ഗോരിതങ്ങള്‍ ഓപ്പണ്‍ സോഴ്‌സ് ആക്കി വിശ്വാസം വര്‍ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാവര്‍ക്കും ആധികാരികത നല്‍കുക തുടങ്ങിയവയിലൂടെ ട്വിറ്ററിനെ എക്കാലത്തേയും മികച്ചതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ട്വിറ്ററിന് അനന്തമായ സാധ്യതകളുണ്ട്. അത് അണ്‍ലോക്ക് ചെയ്യുന്നതിന് കമ്പനിയുമായും ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' മസ്‌ക് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."