ഒരാളെയും തിരിച്ചയക്കരുത്, കൊവിഡ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോസിറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല: മാനദണ്ഡം പുതുക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡം കേന്ദ്രസര്‍ക്കാര്‍ പുതുക്കി. ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നതിന് കൊവിഡ് പോസിറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല.
രോഗികള്‍ എവിടെ നിന്നുള്ളവരാണെന്ന് പരിഗണിക്കാതെ ഓക്സിജനും ചികിത്സയും ലഭ്യമാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയില്ലെങ്കിലും ചികിത്സ നിഷേധിക്കരുതെന്നും നിര്‍ദേശം.ഒരു രോഗിക്കും സേവനങ്ങള്‍ നിരസിക്കാന്‍ പാടില്ലെന്നതും പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നു.
രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ കൊവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കണം. ഗുരുതര ലക്ഷണങ്ങള്‍ ഇല്ലാത്തവരെ
ഡെഡിക്കേറ്റഡ് കൊവിഡ് ഹെല്‍ത്ത് സെന്ററിലും ഗുരുതര ലക്ഷണം ഉള്ളവരെ ഡെഡിക്കേറ്റഡ് കൊവിഡ് ഹോസ്പിറ്റലിലും
ആവണം പ്രവേശിപ്പക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു..
രാജ്യത്ത് പോസിറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ ചികിത്സനിഷേധിക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ മാനദണ്ഡം പുതുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."