കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വാഹനമില്ലാത്ത അവസ്ഥയുണ്ടാകരുത്:മൃതദേഹം സംസ്‌കരിക്കാന്‍ വാര്‍ഡുതല സമിതി ഇടപെടണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. വാര്‍ഡ്തല സമിതികള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കി. പലയിടത്തും വാര്‍ഡ്തല സമിതികള്‍ ഉണ്ടെങ്കിലും അവ നിര്‍ജീവമായിരിക്കുകയാണ്. മുഴുവന്‍ വാര്‍ഡുകളിലും സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ഈ സമിതി അംഗങ്ങള്‍ വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തല്‍ നടത്തണം. വ്യാപനത്തിന്റെ ശരിയായ നില മനസിലാക്കി തദ്ദേശസ്ഥാപത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.ജില്ലാ പഞ്ചായത്തിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ സഹായം വേണമെങ്കില്‍ അറിയിക്കണം.
ആംബുലന്‍സ് സേവനം വാര്‍ഡ് തല സമിതി ഉറപ്പാക്കണം. ലഭ്യമാകുന്ന ആംബുലന്‍സിന്റെ പട്ടിക തയ്യാറാക്കണം.
ആംബുലന്‍സ് തികയില്ലെങ്കില്‍ പകരം ഉപയോഗിക്കാവുന്ന വാഹനത്തിന്റെ പട്ടിക വേണം.ഒരു വാര്‍ഡുതല സമിതി 5 പള്‍സ് ഓക്‌സീമീറ്ററെങ്കിലും കരുതണം. ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകരുടെ ലിസ്റ്റ് തയ്യാറാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഓരോ വാര്‍ഡിലും ആവശ്യത്തിന് മരുന്ന് കരുതണം. കിട്ടാത്തവ എത്തിക്കണം, മെഡിക്കല്‍ ഉപകരണം ആവശ്യത്തിനുണ്ടോയെന്ന് ഉറപ്പാക്കണം.വാക്‌സീനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കൊഴിവാക്കാനും വാര്‍ഡ് സമിതികള്‍ക്ക് ഫലപ്രദമായി ഇടപെടാനാവണം.
ഓരോ തദ്ദേശ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഗതാഗത പ്ലാനുണ്ടാകണം.ആംബുലന്‍സ് ഇല്ലെങ്കില്‍ പകരം വാഹന സൗകര്യമുണ്ടാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.പഞ്ചായത്തില്‍ അഞ്ചും നഗരസഭയില്‍ പത്തും വാഹനം ഈ രീതിയില്‍ ഉണ്ടാക്കണം.ഓരോ തദ്ദേശസ്ഥാപനങ്ങളിലും സന്നദ്ധസേന രൂപീകരിക്കണം.
പഞ്ചായത്ത് നഗരസഭ തലത്തില്‍ ഒരു കോര്‍ ടീം വേണം. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് നേതൃത്വം. സെക്രട്ടറി,
എസ്എച്ച്ഒ, സെക്ടറല്‍ മജിസ്‌ട്രേറ്റ് തുടങ്ങിയവര്‍ ഉണ്ടാകും. അത്യാവശ്യം വേണ്ടവരെ കൂടുതലായി ഉള്‍പ്പെടുത്താമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പ്രാദേശിക തലത്തില്‍ ഒന്നിലധികം മെഡിക്കല്‍ ടീം രൂപീകരിക്കും. ജില്ലയ്ക്ക് പുറത്തേക്ക് യാത്രാനുമതി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."