ജില്ലയ്ക്ക് പുറത്തേക്ക് യാത്രാനുമതി അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം: അടിയന്തര യാത്രക്കുള്ള പാസ്സിനായി അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമായി
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണം കര്‍ശനമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയ്ക്ക് പുറത്തേക്കുള്ള യാത്രകളില്‍ കര്‍ശന നിയന്ത്രണം.ജില്ലവിട്ടുള്ള യാത്രകള്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രമേ അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ പാസ്സും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമായും കയ്യില്‍ കരുതണം. pass.bsafe.kerala.gov.inഎന്ന വെബ്‌സൈറ്റ് വഴിയാണ് പാസ്സിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്.
അവശ്യസര്‍വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും, വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കും പാസിന് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്.ഇവര്‍ക്ക് വേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. അനുമതി കിട്ടിയില്‍ ഈ വെബ്‌സൈറ്റില്‍ നിന്ന് പാസ് ഡൗണ്‍ലോഡ് ചെയ്യാം.
അതേസമയം സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."