നടിയെ ആക്രമിച്ച കേസ്: വൈദികന്റെ മൊഴിയെടുക്കും,ദിലീപുമായുള്ള സാമ്പത്തിക ഇടപാട് പരിശോധിക്കും
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ക്രൈബ്രാഞ്ച് വൈദികന്റെ മൊഴിയെടുക്കും. ലത്തീന്‍ തിരുവനന്തപുരം രൂപതയിലെ വൈദികനായ വിക്ടറിന്റെ മൊഴിയാണ് രേഖപ്പെടുത്തുക. ദിലീപുമായുളള വൈദികന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. വൈദികന് മുമ്പ് ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നാണ് വിവരം.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിയെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടതായി ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. ബാലചന്ദ്രകുമാറിന് 10 ലക്ഷം രൂപ നല്‍കിയെന്ന് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നല്കി. ബാലചന്ദ്രകുമാറിന് വിശ്വാസ്യതയില്ലെന്ന് ദിലീപ് പൊലീസിനോട് പറഞ്ഞു. ബാലചന്ദ്രകുമാറുമായി നടത്തിയ വാട്സ്ആപ് ചാറ്റിന്റെ പകര്‍പ്പ് പ്രതിരോധമാക്കിയായിരുന്നു ദിലീപിന്റെ മൊഴി.
തുടര്‍ന്ന് ജനുവരി 23 ന് തന്നെ വാര്‍ത്ത തള്ളി നെയ്യാറ്റിന്‍കര രൂപത രംഗത്ത് വന്നു. ദിലീപുമായോ ബാലചന്ദ്രകുമാറുമായോ ബന്ധമില്ലെന്ന് നെയ്യാറ്റിന്‍കര രൂപതാ വക്താവ് വ്യക്തമാക്കി. വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും രൂപതയുടെ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."