അല്‍ അഖ്‌സ പള്ളിയില്‍ ഇസ്‌റാഈല്‍ ആക്രമണം; 200ലേറെ ഫലസ്തീനികള്‍ക്ക് പരുക്ക്
ജറൂസലേം: മസ്ജിദുല്‍ അഖ്‌സയില്‍ വിശ്വാസികള്‍ക്കു നേരെ ഇസ്‌റാഈല്‍ സേനയുടെ അതിക്രമം. സേനയുടെ അതിക്രമത്തില്‍ 205 പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ 88 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഫലസ്തീനിയന്‍ റെഡ് ക്രെസന്റ് പറയുന്നു.
ജറൂസലേമില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംഘടിച്ചവര്‍ക്കു നേരെയാണ് മസ്ജിദിനകത്തും പുറത്തും ഇസ്‌റാഈല്‍ സൈന്യത്തിന്റെ അതിക്രമമുണ്ടായത്. റമദാനിലെ അവസാന വെള്ളിയാഴ്ച രാത്രിയിലായിരുന്നു നൂറുകണക്കിന് ഫലസ്തീനികള്‍ സംഘടിച്ചത്.
ടിയര്‍ ഗ്യാസും, ഗ്രനേഡും, ബുള്ളറ്റും ഉപയോഗിച്ചായിരുന്നു അക്രമം. പലര്‍ക്കും പരിക്കേറ്റത് കണ്ണിനും തലയ്ക്കുമാണെന്ന് റെഡ് ക്രെസന്റ് പറയുന്നു. ആറ് പൊലിസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്.
വെള്ളിയാഴ്ച പ്രാര്‍ഥനക്കായി പതിനായിരക്കണക്കിന് ഫലസ്തീനികള്‍ സംഘടിച്ചിരുന്നു. നമസ്‌കാരം കഴിഞ്ഞ് ജര്‍റാഹിലെ താമസക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇവര്‍ മസ്ജിദ് പരിസരത്തുതന്നെ ഉണ്ടായിരുന്നു. നോമ്പുതുറക്കു ശേഷമാണ് സൈന്യം അതിക്രമം ആരംഭിച്ചത്. പുറത്താക്കല്‍ ഭീഷണി നിലനില്‍ക്കുന്ന വീടുകള്‍ക്ക് കാവലൊരുക്കിയാണ് ഫലസ്തീനികള്‍ സംഘടിച്ചിരുന്നത്.
ജറൂസലമില്‍ മസ്ജിദുല്‍ അഖ്‌സയോടുചേര്‍ന്ന ശൈഖ് ജര്‍റാഹ് പ്രദേശത്ത് ഫലസ്തീനികളെ ജൂത കുടിയേറ്റത്തിനായി ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. ജറൂസലമിലും വെസ്റ്റ് ബാങ്കിലും വ്യാപക പ്രതിഷേധവുമായി ഫലസ്തീനികള്‍ തെരുവിലാണ്. റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിവെച്ചും സ്റ്റണ്‍ ഗ്രനേഡുകള്‍ എറിഞ്ഞും നടന്ന സൈനിക അതിക്രമങ്ങളില്‍ 178 ഫലസ്തിനികള്‍ക്ക് പരിക്കേറ്റു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."