അല്‍ അഖ്‌സ പള്ളിയില്‍ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം; 27ാം രാവില്‍ പ്രര്‍ത്ഥനക്കെത്തിയ നിരവധി പേര്‍ക്ക് പരുക്ക് video
ജറൂസലം: അല്‍ അഖ്‌സ പള്ളിയില്‍ പ്രര്‍ത്ഥനക്കെത്തിയവര്‍ക്കു നേരെ വീണ്ടും ഇസ്‌റാഈല്‍ സൈനികാക്രമണം. റമദാനിലെ 27ാം രാവായ ശനിയാഴ്ച നടന്ന ആക്രമണത്തില്‍ അറുപതിലേറെ ആളുകള്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ഫലസ്തീന്‍ യുവാക്കള്‍ സൈനികര്‍ക്കു നേരെ കല്ലെറിയുകയും പൊലിസ് ബാരിക്കേഡുകള്‍ തീവെച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഫലസ്തീനികള്‍ക്കു നേരെ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു.
വെള്ളിയാഴ്ചത്തെ ഇസ്‌റാഈല്‍ സൈനിക ആക്രമണങ്ങള്‍ക്കു പിന്നാലെ അല്‍ അഖ്‌സ പള്ളിയില്‍ 27ാം രാവില്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് പ്രാര്‍ത്ഥനക്കെത്തിയത്. സ്ത്രീകളും കുട്ടികളുമെല്ലാം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയിരുന്നു.
Israeli police use tear gas and stun grenades to forcefully remove Palestinians at Damascus Gate - an entrance to Jerusalem’s Old City. pic.twitter.com/6ejnU7CpPP
— Arwa Ibrahim (@arwaib) May 8, 2021
റമദാനിലെ അവസാന വെള്ളിയാഴ്ചയായ മിനിഞ്ഞാന്ന് ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 200ലേറെ ആളുകള്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ 88 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഫലസ്തീനിയന്‍ റെഡ് ക്രെസന്റ് പറയുന്നു.
ജറൂസലേമില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംഘടിച്ചവര്‍ക്കു നേരെയാണ് മസ്ജിദിനകത്തും പുറത്തും ഇസ്റാഈല്‍ സൈന്യത്തിന്റെ അതിക്രമമുണ്ടായത്. റമദാനിലെ അവസാന വെള്ളിയാഴ്ച രാത്രിയിലായിരുന്നു നൂറുകണക്കിന് ഫലസ്തീനികള്‍ സംഘടിച്ചത്.
ടിയര്‍ ഗ്യാസും, ഗ്രനേഡും, ബുള്ളറ്റും ഉപയോഗിച്ചായിരുന്നു അക്രമം. പലര്‍ക്കും പരിക്കേറ്റത് കണ്ണിനും തലയ്ക്കുമാണെന്ന് റെഡ് ക്രെസന്റ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."