വിഷപ്പുകയില്‍ മുങ്ങി എട്ടാം നാള്‍; കൊച്ചിയില്‍ പുതിയ കലക്ടര്‍ ഇന്ന് ചുമതലയേല്‍ക്കും
കൊച്ചി: എട്ടാം നാളായിട്ടും വിഷപ്പുക അടങ്ങാതെ ബ്രഹ്മപുരം. പുയൊതുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മാലിന്യമല ഇളക്കാന്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെയും വെള്ളം ഒഴിക്കുന്നുണ്ട്.
പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധിയാണ്. കൊച്ചി കോര്‍പ്പറേഷന്‍, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഉള്‍പ്പടെ പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.
എന്‍.എസ്.കെ ഉമേഷ് ഇന്ന് എറണാകുളം കലക്ടറായി ചുമതലയേല്‍ക്കും. നിലവില്‍ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. മാലിന്യപ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വിമര്‍ശനം നേരിട്ട രേണുരാജിനെ വയനാട് ജില്ലയിലേക്ക് മാറ്റിയാണ് സര്‍ക്കാര്‍ എന്‍എസ്‌കെ ഉമേഷിന് പകരം ചുമതല നല്‍കിയിരിക്കുന്നത്.
ഇന്നലെ ഹൈക്കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനം നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്ന് തീകെടുത്താനുള്ള ഊര്‍ജ്ജിത നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിരുന്നു. മാലിന്യ സംസ്‌കരണത്തിന് സംസ്ഥാനത്ത് അടിയന്തര മാസ്റ്റര്‍ പ്ലാന്‍ വേണമെന്നാണ് ഇന്നലെ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇതിനു പിന്നാലെയാണ് ബ്രഹ്മപുരത്തെ തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തര നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."