അഞ്ച് ദിവസത്തെ പി.പി.ഇ കിറ്റിന് 37,352 രൂപ; സ്വകാര്യ അറവ് പരിശോധിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രി അമിതനിരക്ക് ഈടാക്കിയതില്‍ ഹൈക്കോടതിയുടെ നേരിട്ടുള്ള ഇടപെടല്‍. ആലുവയിലെ സ്വകാര്യ ആശുപത്രി അഞ്ച് ദിവസത്തെ പി.പി.ഇ കിറ്റി ന് 37,352 രൂപയും പത്ത് ദിവസത്തെ ചികിത്സാചെലവിന് 1,67,381 രൂപയും ഈടാക്കിയതിനെതിരേയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നേരിട്ട് ഇടപെട്ടത്.
ഇതു സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അവധി ദിവസമായിട്ടും ജഡ്ജി നേരിട്ട് ഇടപെട്ടത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ഇതേതുടര്‍ന്ന് ജില്ലാകലക്ടര്‍ ജില്ലാമെഡിക്കല്‍ ഓഫിസറോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പി.പി.ഇ കിറ്റിന് പരമാവധി വില 350 രൂപ എന്നിരിക്കെ രോഗികളില്‍ നിന്ന് ഇതിനായി ആയിരക്കണക്കിന് രൂപ ഈടാക്കുന്നുവെന്നാണ് പരാതി.
കൊവിഡ് ബാധിച്ച് മരിച്ച തൃശൂര്‍ സ്വദേശിനി ബീപാത്തു ഇവിടെ അഞ്ച് ദിവസമാണ് ചികിത്സതേടിയത്. അഞ്ചാംദിവസം ഇവര്‍ മരണപ്പെട്ടെങ്കിലും പി.പി.ഇ കിറ്റിന് 37,352 രൂപ ഉള്‍പ്പെടെ 67,880 രൂപയുടെ ബില്‍ നല്‍കിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇതേ ആശുപത്രിയില്‍ പത്ത് ദിവസം ചികിത്സ തേടിയ യുവാവ് കൊവിഡ് അതിജീവിച്ച് വീട്ടിലേക്ക് മടങ്ങാനിരിക്കെ ലഭിച്ചത് 1,67,381 രൂപയുടെ ബില്ലാണ്.
ചെറിയ ആശുപത്രി ആയതിനാല്‍ ചികിത്സാചെലവ് കുറവായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടെ വന്നതെന്നും എന്നാല്‍ ബില്ല് കൈയില്‍ കിട്ടിയപ്പോള്‍ ഞെട്ടിപ്പോയെന്നും യുവാവ് പറഞ്ഞു.
പി.പി.ഇ കിറ്റിന് 44,000 രൂപയാണ് തന്നില്‍ നിന്ന് ഈടാക്കിയതെന്നും യുവാവ് പറഞ്ഞു. കൊച്ചി വടുതല സ്വദേശിയായ യുവതിയും അമിത ചികിത്സാനിരക്കിനെതിരേ രംഗത്തുവന്നു. യുവതി പൊലിസില്‍ പരാതിപ്പെ ട്ടതോടെ ആശുപത്രി അധികൃതര്‍ മുഴുവന്‍ തുകയും തിരികെ നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."