ഒത്തുതീര്‍പ്പ് ആരോപണത്തിന് പിന്നാലെ വിജയ് പിള്ളയുമായുള്ള കൂടിക്കാഴ്ച ദൃശ്യങ്ങള്‍ പുറത്തുവിട്ട് സ്വപ്ന
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കുമെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ എം.വി ഗോവിന്ദന്റെ നിര്ദേശപ്രകാരമെത്തിയെന്ന് പറഞ്ഞ വിജയ് പിള്ളയുമായുള്ള കൂടിക്കാഴ്ച ദൃശ്യങ്ങള്‍ പുറത്തുവിട്ട് സ്വപ്ന സുരേഷ്. 30 കോടി വാഗ്ദാനം ചെയ്ത് രാജ്യം വിട്ട് പോകണമെന്നും കൂടാതെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ രേഖകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടത് വിജയ് പിള്ളയായിരുന്നു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മുഴുവന്‍ ആരോപണങ്ങളും പിന്‍വലിക്കണം. എല്ലാം കളവാണെന്ന് പറഞ്ഞ് ഹരിയാനയിലോ ജയ്പൂരിലോ പോയി ജീവിക്കണമെന്നായിരുന്നു ഇടനിലക്കാരന്റെ ആവശ്യം. ഒത്തുതീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ തന്നെ തീര്‍ത്തുകളയുമെന്നാണ് എം.വി ഗോവിന്ദന് മുന്നറിയിപ്പെന്നും വിജയ് പിള്ള പറഞ്ഞതായി സ്വപ്ന ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി.
അതേസമയം എന്തൊക്കെ ഭീഷണി വന്നാലും അവസാനം വരെ കേസുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രിയെ മനഃപൂര്‍വം അകപ്പെടുത്താനുള്ള രാഷ്ട്രീയ അജണ്ട എനിക്കില്ല. ജനങ്ങളെ പറ്റിക്കാന്‍ ഉദ്ദേശവുമില്ല. മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ സൂക്ഷിച്ചിട്ടുണ്ട്, കൊടുക്കേണ്ടിടത്ത് കൊടുത്തിട്ടുണ്ട്. നിങ്ങളുടെ തനിനിറം വെളിയില്‍ കൊണ്ടുവന്നിരിക്കും ഞാന്‍. ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സ്വപ്നാ സുരേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."