HOME
DETAILS

എല്ലാം തീരുമാനിച്ചു, എന്ത് വില കൊടുത്തും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു; പിന്നെ ചര്‍ച്ച ചെയ്യുന്നത് മര്യാദ കേട്: സില്‍വര്‍ ലൈന്‍ സംവാദത്തില്‍ ആര്‍.വി.ജി മോനോന്‍

  
backup
April 28 2022 | 09:04 AM

we-need-an-alternative-to-the-expressway-everything-is-decided-2022

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംവാദത്തില്‍ അതിവേഗപാതയ്ക്ക് പകരം ബദല്‍ മാര്‍ഗമാണ് വേണ്ടതെന്ന് പ്രൊഫ.ആര്‍.വി.ജി മേനോന്‍. അമേരിക്കയിലെ റെയില്‍വേ സിസ്റ്റം നശിപ്പിച്ചത് ഓട്ടോമൊബൈല്‍ ലോബിയാണ്. വിപണിക്കായി വികസനം തിരിച്ച് വിടരുത്. അവര്‍ നമ്മുടെ ചിന്തയും വിപണിക്കനുസരിച്ച് തിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം തീരുമാനിച്ചു. എന്ത് വില കൊടുത്തും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ഇനി ചര്‍ച്ച നടത്താം എന്ന് പറയുന്നതില്‍ മര്യാദ കേടുണ്ട്. നേരത്തേ നമ്മള്‍ ചര്‍ച്ച നടത്തേണ്ടിയിരുന്നു.
160 കിമീ സ്പീഡില്‍ ഓടുന്ന തീവണ്ടി ഇന്ത്യയില്‍ത്തന്നെ വികസിപ്പിക്കുന്നില്ലേ? അത് നിലവിലെ ബ്രോഡ് ഗേജില്‍ ഓടിച്ചുകൂടേ? ഏത് പ്രക്രിയയിലൂടെയാണ് ഇതല്ല, സില്‍വര്‍ ലൈന്‍ തന്നെ വേണം എന്ന് തീരുമാനിച്ചത് എന്ന് ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമില്ലേ.? അദ്ദേഹം ചോദിച്ചു.

പൊതുഗതാഗതം വളരെ പ്രധാനമാണ്. റെയില്‍വേ ഗതാഗതവും. അരൂര്‍ മുതല്‍ ചേര്‍ത്തല വരെ നാല് വരിപ്പാത എടുത്തിട്ട് 20 വര്‍ഷമായി. സ്ഥലം കൊടുത്തതാണ് നാട്ടുകാര്‍. പദ്ധതി മാത്രം വന്നില്ല. ശുദ്ധകഴിവുകേടുകൊണ്ടാണിത് സംഭവിച്ചത്.
റെയില്‍വേ ഇരട്ടിപ്പ് ഇപ്പോഴും ഇഴഞ്ഞുനീങ്ങാനുള്ള കാരണവും കഴിവുകേടുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

626 വളവുകളുണ്ട്, അവിടെ 200 കി മീ സ്പീഡില്‍ ഓടിക്കാനാകില്ല, അത് ശരിയാണ്. വളവ് നിവര്‍ത്തിയുള്ള പാത ഇട്ടാല്‍ മതിയാവില്ലേ? അത്തരത്തില്‍ ഒരു പദ്ധതി വിഭാവനം ചെയ്തുകൂടേ? എറണാകുളം തൃശ്ശൂര്‍ ഷൊര്‍ണൂര്‍ മൂന്നാമത്തെ പാത ഇട്ടുകൂടേ? ഇത് മാത്രം പോരാ, തെക്കോട്ടും വടക്കോട്ടും പാതകള്‍ വേണം. രണ്ടിന്റെയും ചെലവ് താരതമ്യം ചെയ്യണം.
കൂടുതല്‍ സ്പീഡുകളുള്ള വണ്ടികള്‍ വന്നാല്‍ മിനിറ്റുകള്‍ ഇടവിട്ട്, തീവണ്ടികള്‍ ഓടിക്കാനാകും. വളവ് നിവര്‍ത്തി മൂന്നാമത്തെ ലൈന്‍ ഇടുന്നതാകും ചെലവ് കുറയ്ക്കാനും പാരിസ്ഥിതികാഘാതം കുറയ്ക്കാനും നല്ലത്. റെയില്‍വേ ലൈനിന് അടുത്തുള്ള സ്ഥലങ്ങള്‍ക്ക് ചെലവ് കുറവാണ്.

മൂന്ന് മണിക്കൂറില്‍ ജനശതാബ്ദി കോഴിക്കോട്ട് നിന്ന് എറണാകുളത്ത് എത്തും. റെയില്‍വേയ്ക്ക് നമ്മളോട് അവഗണനയാണ്. എത്ര കോടി സതേണ്‍ റെയില്‍വേയ്ക്കും നോര്‍ത്തേണ്‍ റെയില്‍വേയ്ക്കും നല്‍കി. അതില്‍ രാഷ്ട്രീയമുണ്ട്.
ദീര്‍ഘദൂരട്രെയിനുകള്‍ക്കൊന്നും നിലവില്‍ സില്‍വര്‍ ലൈനിലേക്ക് കയറാന്‍ കഴിയില്ല. മുഖത്തലയില്‍ നിന്ന്, കാക്കനാട്ട് നിന്ന് ഒക്കെ കൊല്ലത്തേക്കും എറണാകുളത്തേക്കും പോകണം. വെള്ളമൊഴുകുന്ന തോടുള്ള സ്ഥലത്താണ് മുഖത്തലയില്‍ സ്റ്റേഷന്‍ വരുന്നത്. പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കൃത്യമായി പാരിസ്ഥിതികാഘാതം പഠിക്കണം. അതിന് സൗകര്യമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago