പനി ക്ലിനിക്ക് ഇനി കൊവിഡ് ക്ലിനിക്ക്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിന് നടപടിയുമായി ആരോഗ്യവകുപ്പ്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മുഴുവന്‍ ആശുപത്രികളിലെയും പനി ക്ലിനിക്ക് ഉടന്‍ കൊവിഡ് ക്ലിനിക്കായി മാറ്റാന്‍ നിര്‍ദേശം നല്‍കിക്കൊണ്ട് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
മറ്റു നിര്‍ദേശങ്ങള്‍
കൊവിഡ് ക്ലിനിക്കില്‍ ലബോറട്ടറി സൗകര്യങ്ങളുള്‍പ്പെടെ സജ്ജമാക്കണം.
31 വരെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ കൊവിഡ് ചികിത്സക്ക് പ്രധാനപരിഗണന നല്‍കണം.
കൊവിഡ് ഇതര കേസുകള്‍ അടിയന്തര സ്വഭാവം നോക്കി മാത്രം.
താലൂക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകള്‍ സജ്ജമാക്കണം. അഞ്ചു ബെഡുകളില്‍ വെന്റിലേറ്റര്‍ വേണം.
സെക്കന്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിക്കണം.
കിടപ്പുരോഗികള്‍ കൊവിഡ് ബാധിതരായാല്‍ ഓക്സിജന്‍ സൗകര്യം വീട്ടില്‍ സജ്ജമാക്കാന്‍ സംവിധാനമൊരുക്കണം.
സ്വകാര്യ ആശുപത്രികളില്‍ ഓക്സിജന്‍, ഐ.സി.യു കിടക്കകളുടെ എണ്ണം കുറഞ്ഞത് 50 ശതമാനമാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."