HOME
DETAILS
MAL
ഇലക്ട്രിക് വാഹന ഉപയോക്താവാണോ?എങ്കില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
backup
April 28 2022 | 09:04 AM
ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.ഉപയോഗിക്കുന്നതിലെ അശ്രദ്ധകാരണം ചിലയിടങ്ങില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇത്തരം വാഹനങ്ങളെക്കുറിച്ച് കേവലം അറിവ് മാത്രമേ ഉള്ളു എന്നതാണ് വസ്തുത. അവ എങ്ങനെ പരിപാലിക്കണമെന്നതിനെ കുറിച്ച് വ്യക്തമായ അറിവില്ലാത്തതും അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നു.
വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ബാറ്ററി സ്വാപ്പിങ്ങിന്റെ സമയത്ത് വളരെ ശ്രദ്ധയോടെ മാത്രം ബാറ്ററി ഊരുകയും തിരികെ ഘടിപ്പിക്കുകയും ചെയ്യുക.
- ബാറ്ററി ഫുള്‍ ചാര്‍ജ് ആയാല്‍ വീണ്ടും അധികം സമയം ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക.
- രാത്രി സമയങ്ങള്‍ തന്നെ ചാര്‍ജ് ചെയ്യാന്‍ തെരഞ്ഞെടുക്കുക.
- സാധാരണ താപനിലയിലേക്ക് എത്തിയ ശേഷം ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക.
- ഒറിജിനല്‍ ചാര്‍ജറുകള്‍ ഉപയോഗിക്കുക.
- താപനില കൂടിയ സമയങ്ങളില്‍ പരമാവധി നോര്‍മല്‍ മോഡില്‍ തന്നെ ഓടിക്കുക.
- വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ തണലുള്ള സ്ഥലം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."