ഡാഷ് ബോര്‍ഡ് ഏറെ കാര്യക്ഷമം; ഗുജറാത്ത് മോഡലിനെ പുകഴ്ത്തി ചീഫ് സെക്രട്ടറി വി.പി ജോയ്
ന്യൂഡല്‍ഹി: ഗുജറാത്തിലെ ഡാഷ്ബോര്‍ഡ് മോണിറ്ററിങ് സംവിധാനം മികച്ചതെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്. സേവനങ്ങള്‍ നല്‍കുന്നതിനുള്ള സമഗ്ര സംവിധാനമാണിതെന്നും ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ഡാഷ്ബോര്‍ഡ് പഠനത്തിന് ശേഷം ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു.
വികസന പുരോഗതി വിലയിരുത്താന്‍ ഏറെ കാര്യക്ഷമമായ സംവിധാനമാണിത്. സേവന വിതരണം നിരീക്ഷിക്കുന്നതിനും പൗരന്മാരുടെ പ്രതികരണം ശേഖരിക്കുന്നതിനും മറ്റും ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമായ ഒരു സംവിധാനമാണ്. സംവിധാനം മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
Gujarat | Kerala Chief Secretary VP Joy visits Gandhinagar to study Gujarat model of governance
— ANI (@ANI) April 28, 2022
"We've just seen the dashboard monitoring system. It's a good and comprehensive system for monitoring the delivery of services, collecting citizens' feedback and others," he says pic.twitter.com/75TXm58qfl
ഗുജറാത്ത് വികസന മാതൃക പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കേരള സംഘം കഴിഞ്ഞ ദിവസമാണ് അഹമ്മബാദിലെത്തിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് ചീഫ് സെക്രട്ടറി വി പി ജോയിയും സ്റ്റാഫ് ഓഫിസര്‍ ഉമേഷ് ഐഎഎസും ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയത്. ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാര്‍ ഡാഷ് ബോര്‍ഡ് സംവിധാനം വിശദീകരിച്ച് നല്‍കി. ഏകദേശം ഒന്നര മണിക്കൂറോളം ഡാഷ്ബോര്‍ഡ് സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്തി.
ഈ സംവിധാനം ഗുണപരമാണോ ഇത് കേരളത്തിലേക്ക് പകര്‍ത്താന്‍ പറ്റുമോ എന്ന് പരിശോധിക്കലാണ് കേരള സംഘത്തിന്റെ ഗുജറാത്ത് യാത്രയുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തിനും പരിഗണിക്കാവുന്ന ഒരു സംവിധാനമാണിതെന്ന വിലയിരുത്തലിലാണ് കേരള സംഘമുള്ളതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."