കേന്ദ്ര വിഹിതം വെട്ടിക്കുറച്ചു റേഷന്‍ മണ്ണെണ്ണ ഇനി മൂന്നു മാസത്തിലൊരിക്കല്‍
കൊച്ചി: കേന്ദ്രം വിഹിതം വെട്ടിക്കുറച്ചതോടെ, റേഷന്‍ മണ്ണെണ്ണ ഇനി മൂന്നു മാസത്തില്‍ ഒരിക്കല്‍ മാത്രമേ ലഭിക്കൂ. നീല, വെള്ള കാര്‍ഡുകള്‍ക്ക് മൂന്ന് മാസത്തേക്കും കൂടി ഇനി അര ലിറ്റര്‍ മണ്ണെണ്ണ മാത്രമേ ലഭിക്കൂ. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ചുവപ്പ്, മഞ്ഞ കാര്‍ഡുകള്‍ക്ക് മൂന്നു മാസത്തേക്ക് ഒരു ലിറ്ററും ലഭിക്കും.
വൈദ്യുതീകരിക്കാത്ത വീടുള്ള എന്‍.ഇ കാര്‍ഡിന് മൂന്ന് മാസത്തേക്ക് എട്ട് ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിക്കുക. മത്സ്യ ബന്ധനം, കാര്‍ഷിക ആവശ്യങ്ങള്‍, തുടങ്ങിയവയ്ക്കെല്ലാം ആവശ്യാനുസരണം അധിക മണ്ണെണ്ണ അനുവദിക്കാന്‍ 2012 മുതല്‍ പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് നിലവിലുള്ളപ്പോഴാണ് മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചുകൊണ്ടുള്ള കേന്ദ്ര തീരുമാനം. ഇതിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിഹിതം പുനഃസ്ഥാപിച്ചു കിട്ടാന്‍ മന്ത്രിതല സംഘത്തെ അയക്കാന്‍ പുതിയ സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
മത്സ്യ മേഖലയിലെ മണ്ണെണ്ണ ക്ഷാമം പരിഹരിക്കാനും ഗാര്‍ഹിക മേഖലയില്‍ എല്ലാ കാര്‍ഡുകള്‍ക്കും പ്രതിമാസം രണ്ടുലിറ്റര്‍ മണ്ണെണ്ണ വിതരണം നടത്താനും നടപടി ഉണ്ടാകണമെന്നും ആവശ്യം ഉയര്‍ന്നു. റേഷന്‍ കാര്‍ഡ് ഹോള്‍ഡേഴ്സ് അസോസിയേഷന് അഖിലേന്ത്യാ പ്രസിഡന്റ് ബേബിച്ചന് മുക്കാടന്‍, മണ്ണെണ്ണ മൊത്തവ്യാപാരി സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സി രാജു, എന്നിവര്‍ ഈ ആവശ്യവുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."