HOME
DETAILS

ആത്മാഭിമാനത്തിന്റെ<br>ഏഴരപ്പതിറ്റാണ്ട്

  
backup
March 09 2023 | 20:03 PM

%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%be%e0%b4%ad%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86%e0%b4%8f%e0%b4%b4%e0%b4%b0%e0%b4%aa

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 25മുതൽ 30വരെയുള്ള ഭാഗങ്ങളാണ് സാമൂഹികമായി പിന്നോക്കം നിൽക്കുന്ന മതന്യൂനപക്ഷങ്ങൾക്ക് പ്രത്യേകമായ അവകാശങ്ങൾ ഉറപ്പുനൽകുന്നത്. ഏട്ടിലെ പശു പുല്ല് തിന്നാറില്ലെന്ന് പറയാറുള്ളതുപോലെ ഭരണഘടനയിൽ ആലേഖനം ചെയ്തതുകൊണ്ടുമാത്രം ഒരിക്കലും അവകാശങ്ങൾ യാഥാർഥ്യമാവില്ല. രാഷ്ട്രീയ സംഘാടനവും നിയമനിർമാണസഭകളിലെ ഇടപെടലുകളും മാത്രമാണ് കരണീയമെന്ന ചിന്തയിൽനിന്നാണ് അഭിമാനകരമായ അസ്തിത്വം എന്ന മഹത്തായ ലക്ഷ്യത്തിനായി 1948 മാർച്ച് 10ന് മദിരാശിയിലെ രാജാജി ഹാളിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനം പിറവികൊണ്ടത്. ബഹുസ്വരതക്കും ജനാധിപത്യത്തിനും ശക്തിപകർന്നും ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങൾക്കായി ഉറക്കെ ശബ്ദിച്ചും ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ മുസ്‌ലിം ലീഗിന്റെ പ്രയാണത്തിന് ഇന്ന് എഴുപത്തിയഞ്ചു വർഷമാവുകയാണ്. ഒട്ടേറെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ പിറവികൊള്ളുകയും ശൈശവ മൃത്യുവരിക്കുകയും ചെയ്ത രാഷ്ട്രീയഗോദയിൽ പേരിലോ പതാകയിലോ തെരഞ്ഞെടുപ്പ് ചിഹ്നത്തിലോ മാറ്റമില്ലാതെയും ലോക്സഭയിലും രാജ്യസഭയിലും നിയമസഭകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും അംഗബലം ഉറപ്പിച്ച് തലയെടുപ്പോടെ നിലകൊള്ളാൻ എക്കാലവും ലീഗിന് സാധ്യമായിട്ടുണ്ട്. സി.എച്ചിലൂടെ മുഖ്യമന്ത്രി പദവി അലങ്കരിച്ച് ഭരണചക്രം തിരിക്കാനും ഇ. അഹമ്മദ് സാഹിബിലൂടെ ഐക്യരാഷ്ട്രസഭയിൽ രാഷ്ട്രത്തിന് വേണ്ടി നിലപാടുകൾ പറയാനും അവസരം ലഭിച്ചത് ഏഴര പതിറ്റാണ്ടിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്.


പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞൻ അബ്രഹാം മാസ്ലോവിന്റെ ആവശ്യകതാ ശ്രേണി സിദ്ധാന്തം (Maslow's hierarchy of needs) ഇന്നും പഠന വിഷയമാണ്. മനുഷ്യന്റെ ആവശ്യകതകളെ പിരമിഡിന്റെ രൂപത്തിലാണ് അബ്രഹാം മാസ്ലോവ് അവതരിപ്പിച്ചിട്ടുള്ളത്. പിരമിഡിന്റെ ഏറ്റവും താഴെ വിസ്തൃതിയും വ്യാപ്തിയും കൂടുതലായിരിക്കും. ഏറ്റവും മുകളിൽ ഇത് രണ്ടും കുറവായിരിക്കും. ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങളെ പിരമിഡിന്റെ താഴെ ഭാഗത്തായിട്ടാണ് മസ്ലോവ് അടയാളപ്പെടുത്തിയത്. പ്രാഥമിക കാര്യങ്ങൾ കിട്ടിയവരാണ് രണ്ടാംഘട്ടമായ ഭദ്രതയെക്കുറിച്ച് ആലോചിക്കാറുള്ളത്. ഈ രണ്ടുഘട്ടവും പിന്നിട്ടാൽ അടുത്ത ഘട്ടം സാമൂഹിക കൂട്ടായ്മയിലെ പങ്കാളിത്തവും അഭിമാനിയവാനുള്ള വെമ്പലുമായിട്ടാണ് ആവശ്യകതാ ശ്രേണിയിൽ കാണുന്നത്. ഭരണകൂട വിവേചനത്താൽ പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ഒന്നാം ഘട്ടത്തിന്റെ അടുത്തെത്താൻ പോലും കഴിഞ്ഞിട്ടില്ല.
അവകാശങ്ങൾക്കായി പലരുടെയും ഉമ്മറപടിയിൽ അവർ കാത്തുകിടക്കുമ്പോൾ കേരളത്തിലെ മുസ്‌ലിം ജന വിഭാഗത്തിലെ ഭൂരിപക്ഷവും പിരമിഡിന്റെ മുകൾ തട്ടായ ആത്മാഭിമാനത്തിന്റെ പടി കയറിയവരാണ്. അതിനു അവരെ പ്രാപ്തരാക്കിയതിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനം വഹിച്ച പങ്കിനെപ്പറ്റി സാമൂഹിക ചിന്തകരും രാഷ്ട്രീയ നിരീക്ഷകരും പലതവണ അഭിപ്രായം പറഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിക്ക് വിദ്യാഭ്യാസം അനിവാര്യമാണ്. ഇന്ത്യയിൽ ആദ്യത്തെ പണിമുടക്ക് സമരം നടന്നതുപോലും വിദ്യാഭ്യാസത്തിനു വേണ്ടിയാണ്. പാഠം പഠിപ്പിച്ചില്ലങ്കിൽ പാടത്തേക്കില്ലെന്ന അയങ്കാളിയുടെ സമരാഹ്വാനം വിദ്യാലയങ്ങളുടെ പടി കയറാൻ വേണ്ടിയായിരുന്നു. ശ്രീനാരായണ ഗുരു, ചാവറ അച്ഛൻ തുടങ്ങിയവർ വിദ്യക്കായി നടത്തിയ പോരാട്ടങ്ങൾ അവിസ് മരണീയമാണ്. വിദ്യയോട് മുഖം തിരിച്ചു മാറിനിന്ന മുസ്‌ലിം ജനവിഭാഗത്തെ വിദ്യാലയത്തിൽ എത്തിക്കുന്നതിലും അവരെ ഡോക്ടർമാരും എൻജിനീയർമാരും ശാസ്ത്രജ്ഞരുമാക്കി മാറ്റുന്നതിലും സീതി സാഹിബും സി.എച്ചും വഹിച്ച പങ്ക് നിസ്തുലമാണ്.


ആരാധനയും വിദ്യാഭ്യാസവും വ്യവസായവും കച്ചവടവും കലയും സാഹിത്യവുമെല്ലാം യാഥാർഥ്യമാവമാണെങ്കിൽ സുരക്ഷിതത്വവും സമാധാനപരവുമായ അന്തരീക്ഷവും പ്രധാനമാണ്. വർഗീയ കലാപങ്ങളും വംശീയ അധിക്ഷേപവും ആൾക്കൂട്ട കൊലകളും കേരളത്തിന് പരിചയമില്ല. ബാബരി മസ്ജിദിന്റെ തകർച്ചയിൽ രാജ്യമാകെ രക്തം ചിന്തിയപ്പോഴും ഇവിടം ശാന്തമായിരുന്നു. ഉത്തരേന്ത്യൻ കാഴ്ചകളായ ഹിന്ദു മുസ്‌ലിം പാനിയും മുസ്‌ലിം ഹിന്ദു ഗള്ളികളും മലയാളികൾക്ക് അന്യമാണ്. വിവിധ മതസ്ഥർ തമ്മിൽ ആഘോഷങ്ങളിൽ പങ്കുചേർന്നും ഒന്നിച്ചു യാത്ര ചെയ്തും കച്ചവടത്തിൽ പോലും പാർട്ണർമാരായുള്ള സഹവർതിത്വം കേരളീയന്റെ മേൽവിലാസമാണ്.


ഫാസിസ്റ്റു ചെയ്തികൾ ചൂണ്ടികാട്ടി ആയോധന മുറകൾക്കായി തീവ്രചിന്താ ഗതിക്കാർ മുറവിളി കൂട്ടിയപ്പോഴും വോട്ടാണ് ആയുധം എന്നാണ് ലീഗ് ആവർത്തിച്ചത്. ഇതിനെ ഭീരുത്വമായി ചിത്രീകരിച്ചവർ ഒരു ജീവൻപോലും നഷ്ടപ്പെടാതെ ബനാത്ത് വാല സാഹിബ് ഫാസിസത്തിന്റെ കുന്തമുന തകർത്തുകൊണ്ട് ആരാധന ഉടമസ്ഥാവകാശ നിയമം നിർമിക്കുന്നതിൽ വിജയിച്ചത് പുനർവായന നടത്തുന്നത് നന്നാവും.


സ്വന്തം സമുദായത്തിന്റെ അവകാശങ്ങൾ ഒരു അണുമണിത്തൂക്കം ഞങ്ങൾ വിട്ടുതരില്ല. മറ്റൊരു സമുദായത്തിന്റെ മുടിനാരിഴ അവകാശങ്ങൾ കവരു കയുമില്ല. ലീഗ് എന്താണെന്ന ചോദ്യങ്ങൾക്ക് സംക്ഷിപ്തമായ ഉത്തരമാണ് മുൻ മുഖ്യമന്ത്രി കൂടിയായ സി.എച്ചിന്റെ വാക്കുകൾ. ലീഗിന് ഒളിയജൻഡകൾ ഇല്ലെന്നും മതേതര ജനാധിപത്യ മൂല്യങ്ങളിൽ വെള്ളം ചേർക്കില്ലെന്നും സമൂഹത്തിനു പൂർണ ബോധ്യമുള്ളതുകൊണ്ടാണ് എല്ലാ ജന വിഭാഗങ്ങളും ലീഗിന് വോട്ടു നൽകാനും അധികാരത്തിന്റെ ഇടനാഴികകളിലേക്ക് കോണിപ്പടി കയറാനും സഹായിക്കുന്നത്. ബാഫഖി തങ്ങൾ, പൂക്കോയ തങ്ങൾ, ശിഹാബ് തങ്ങൾ, ഹൈദരലി തങ്ങൾ എന്നിവരുടെ മഹനീയ നേതൃത്വവും സമുദായിക സൗഹാർദത്തിന് വിള്ളൽവീഴുന്ന ഘട്ടങ്ങളിൽ അവർ നടത്തിയ ഇടപെടലുകളും ഈ വിശ്വാസതക്ക് ബാലമേകി. സമുദായ പുരോഗതിക്കൊപ്പം നാടിന്റെ ഉന്നമനത്തിനും ഉപകരിക്കുന്ന ഒട്ടേറെ ഇടപെടലുകൾക്കും ലീഗ് കൈയൊപ്പ് ചാർത്തിയുട്ടുണ്ട്. ഭൂപരിഷ്‌ക്കരണം. ഗ്രാറ്റുവിറ്റി നിയമം, കുടുംബശ്രീ പ്രസ്ഥാനം, വനദേശസാൽക്കാരണം, പ്രവിപേഴ്‌സ് പെൻഷൻ നിർത്തലാക്കൽ, അക്ഷയ പദ്ധതി, അധികാര വികേന്ദ്രീകരണം, ബാങ്ക്‌ദേശ സാൽക്കരണം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങി എത്രയോ പുരോഗമന ആശയങ്ങൾ നടപ്പിലാക്കുന്നതിലും നിർണായക പങ്കാണ് പാർട്ടി വഹിച്ചത്.


75വർഷത്തിനുള്ളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ച കുഴമറിച്ചിലിന്റെ ഫലമായി ഇന്ന് തമിഴ്‌നാട്ടിൽ ഫാസിസത്തിന്റെ കടന്നുകയറ്റം തടയിടാൻ ലീഗും ഇടതുപക്ഷവുമെല്ലാം സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡി.എം.കെ മുന്നണിയിലാണ്. കഴിഞ്ഞ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ തമിഴ്‌നാടിന്റെ സാമൂഹ്യ പുരോഗതിക്ക് അടിത്തറ പാകിയ അഞ്ചുപേരെ പരിചയപ്പെടുത്തി സർക്കാർ അവതരിപ്പിച്ച പ്ലോട്ടിൽ ഒരാൾ മുസ്‌ലിം ലീഗിന്റെ സ്ഥാപക പ്രസിഡന്റ് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബായിരുന്നു. സൂഫിവര്യനായിരുന്ന ഇസ്മാഈൽ സാഹിബിന്റെ ജന്മനാട്ടിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിന് വൈകാരിക തലമുണ്ട്. ലീഗ് പ്രസ്ഥാനം പിറവികൊണ്ട രാജാജി ഹാളിൽ ആണ് സമ്മേളനം നടക്കുന്നത്. രാഷ്ട്രീയ നിരീക്ഷകർ ആറ് മാസത്തെ ആയുസ് പ്രവചിച്ച പ്രസ്ഥാനമാണ് പ്ലാറ്റിനം ജൂബിലി കൊണ്ടാടുന്നത്. വിശാല സഖ്യത്തിനു ആഹ്വാനം ചെയ്തുകൊണ്ടാണ് കോൺഗ്രസിന്റെ പ്ലീനറിക്ക് തിരശീല വീണത്. തമിഴ്നാട് മോഡലിൽ മതേതര കക്ഷികൾ പരസ്പരം വിട്ടുവീഴ്ചക്കു തയാറായാൽ ഗാന്ധിയുടെ ഇന്ത്യയെ വീണ്ടെടുക്കാമെന്നും മൂന്നാംമുന്നണി ലക്ഷ്യത്തിന് തടസമാണെന്നും പ്രഖ്യപിക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ വേദി കൂടിയായി മാറും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago