വേനല്‍മഴയില്‍ റെക്കോര്‍ഡിട്ട് പത്തനംതിട്ട
തൊടുപുഴ: വേനല്‍ മഴയില്‍ റെക്കോഡിട്ട് പത്തനംതിട്ട. 2021 മാര്‍ച്ച് ഒന്നുമുതല്‍ ഇന്നലെ വരെയുള്ള കണക്കു പ്രകാരം 84 ശതമാനം അധികമഴയാണ് പത്തനംതിട്ടയില്‍ ലഭിച്ചത്. അതേസമയം കോഴിക്കോട് ജില്ലയില്‍ 29 ശതമാനം മഴക്കുറവാണ് രഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര അന്തരീക്ഷശാസ്ത്ര കേന്ദ്രത്തിന്റെ കണക്കു പ്രകാരം 57.3 സെന്റിമീറ്റര്‍ മഴയാണ് ഇതുവരെ പത്തനംതിട്ടയില്‍ രേഖപ്പെടുത്തിയത്. 31.18 സെ.മീ. ആണ് സാധാരണ ലഭിക്കേണ്ടത്. കോഴിക്കോട് ജില്ലയില്‍ 15 സെ.മീ. ലഭിക്കേണ്ടിടത്ത് ലഭിച്ചത് 10.61 സെ.മീ. ആലപ്പുഴയിലും 10 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം വേനല്‍മഴയുടെ കണക്കു പരിശോധിച്ചാല്‍ 28 ശതമാനം അധികമാണ്.മറ്റു ജില്ലകളില്‍ ലഭിച്ച മഴ സെന്റിമീറ്ററില്‍: (ബ്രാക്കറ്റില്‍ കൂടുതല്‍ ലഭിച്ച മഴയുടെ അളവ് ശതമാനത്തില്‍). കണ്ണൂര്‍ 16.78 (64), എറണാകുളം 26.61 (63), കാസര്‍കോട് 11.34 (37), കോട്ടയം 35.86 (58), മലപ്പുറം 18.64 (17), വയനാട് 16.82 (17), പാലക്കാട് 16.74 (17), ഇടുക്കി 28.66 (20), തിരുവനന്തപുംരം 23.48 (11), കൊല്ലം 32.14 (15), തൃശൂര്‍ 16.43 (4), ആലപ്പുഴ 19.99 (3).
സംസ്ഥാനത്തെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിലും വര്‍ധനയുണ്ട്. മെയ് ഒന്നു മുതല്‍ ഇന്നലെ വരെ 5.13 കോടി യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തി.
3.5 കോടി യൂനിറ്റിനുള്ള വെള്ളമാണ് കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റര്‍ പ്രതീക്ഷിച്ചിരുന്നത്. ഈ ജലവര്‍ഷം അവസാനിക്കാന്‍ 23 ദിവസമാണ് അവശേഷിക്കുന്നത്. മൊത്തം സംഭരണശേഷിയുടെ 34 ശതമാനം ജലശേഖരം നിലവിലുണ്ട്.പതിവില്‍നിന്ന് വിഭിന്നമായി തുലാമഴയെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള വേനല്‍മഴയാണ് ഇക്കുറി ലഭിക്കുന്നത്. വിവിധയിടങ്ങളില്‍ കനത്ത കാറ്റിലും ഇടിമിന്നലിലും വ്യാപക നാശം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മിന്നലേറ്റുള്ള മരണവും ഈ വര്‍ഷം കൂടി. അന്തരീക്ഷം മൂടിക്കെട്ടിനില്‍ക്കുന്നതിനാല്‍ പകല്‍ ചൂടിനു കുറവുണ്ട്. മണ്‍സൂണിനു മുന്നോടിയായുള്ള (പ്രീ മണ്‍സൂണ്‍) മഴ വരുംദിവസങ്ങളില്‍ രാജ്യത്തെമ്പാടും തുടരുമെന്നാണ് വിവിധ കാലവസ്ഥാ ഏജന്‍സികളുടെ നിഗമനം. ഈ മാസം 14ന് ശേഷം അറബിക്കടലിലടക്കം ന്യൂനമര്‍ദത്തിനും പിന്നാലെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."