HOME
DETAILS
MAL
അയോധ്യയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ ഏഴ് പേര് അറസ്റ്റില്‍
backup
April 28 2022 | 14:04 PM
യു.പി: അയോധ്യയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ ഏഴ് പേര് അറസ്റ്റില്‍. മുഖ്യസൂത്രധാരന്‍ മഹേഷ് കുമാര്‍ മിശ്ര ഉള്‍പ്പെടെ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു. പ്രത്യുഷ് ശ്രീവാസ്തവ, നിതിന്‍ കുമാര്‍, ദീപക് കുമാര്‍ ഗൗര്‍, ബ്രജേഷ് പാണ്ഡെ, ശത്രുഘ്ന് പ്രജാപതി എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍.
ക്ഷേത്രനഗരമായ അയോധ്യയില്‍ സമാധാനവും സൗഹാര്‍ദവും തകര്‍ക്കാന്‍ ശ്രമിച്ചതിനും ആരാധനാലയത്തിന് സമീപം പ്രകോപനമുണ്ടാക്കുന്ന വസ്തുക്കള്‍ എറിഞ്ഞതിനുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ജഹാംഗീര്‍പുരി സംഘര്‍ഷത്തിന്റെ പ്രതികരമാണിതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."