HOME
DETAILS
MAL
സംസ്ഥാനം വില കൊടുത്ത് വാങ്ങുന്ന വാക്‌സിന്‍ ഇന്നെത്തും; 18-45 പരിധിയില്‍ ഗുരുതര രോഗമുള്ളവര്‍ക്ക് മുന്‍ഗണന
backup
May 10 2021 | 03:05 AM
തിരുവനന്തപുരം: സംസ്ഥാനം വില കൊടുത്ത് വാങ്ങുന്ന മൂന്നരലക്ഷം വാക്‌സിന്‍ ഇന്നെത്തും. എറണാകുളത്താണ് ആദ്യ ബാച്ച് വാക്‌സിനെത്തുക. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കൊവി ഷീല്‍ഡ് വാക്‌സിനാണ് ഇന്നെത്തുക. 18-45 വയസ്സ് പരിധിയില്‍ ഗുരുതര രോഗമുള്ളവര്‍ക്കാണ് പരിഗണന.
കൂടാതെ ജനങ്ങളുമായി കൂടുതല്‍ ഇടപഴകലുകള്‍ വേണ്ടി വരുന്നവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.
മെയ് ഒന്നിന് ഈ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം നടത്താന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ വാക്‌സിന്‍ ക്ഷാമം മൂലം ഇത് നടപ്പിലാക്കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."