HOME
DETAILS
MAL
സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്കെതിരായ ഹരജി ഹൈക്കോടതി തള്ളി
backup
March 10 2023 | 08:03 AM
കൊച്ചി : സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്കെതിരായ ഹരജി ഹൈക്കോടതി തള്ളി. ജാഥയ്ക്കുവേണ്ടി പാല നഗരസഭ ബസ് സ്റ്റാന്‍ഡിന്റെ മുക്കാല്‍ ഭാഗത്തോളം കെട്ടിയടച്ചതിനെതിരെയായിരുന്നു ഹരജി.
തങ്ങളുടെ അനുമതിയോടുകൂടിയാണ് ബസ് സ്റ്റാന്റില്‍ പന്തല്‍ ഇട്ടതെന്ന നഗരസഭാ വാദം കോടതി അംഗീകരിച്ചു.
ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്, സി ജയചന്ദ്രന് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ജാഥയ്ക്ക് വേണ്ടി ബസ് സ്റ്റാന്‍ഡ് ഉപയോഗിക്കുന്നതിനെതിരെ അഭിഭാഷകനായ ചന്ദ്രചൂഢനാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."