സീനിയര്‍ സര്ജന് കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഡല്‍ഹി സരോജ് ആശുപത്രിയില്‍ 80 ഡോക്ടര്‍മാര്‍ കൂടി പൊസിറ്റിവ്
ന്യൂഡല്‍ഹി: കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ഡല്‍ഹിയിലെ സരോജ് ആശുപത്രിയിലെ 80 ഡോക്ടര്‍മാര്‍ക്ക് വൈറസ് ബാധ. ആശുപത്രിയിലെ മുതിര്‍ന്ന സര്ജന് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
80 ഡോക്ടര്‍മാരില്‍ 12 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ വീട്ടുനിരീക്ഷണത്തിലും. ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒ.പി വിഭാഗം അടച്ചിട്ടിരിക്കുകയാണ്.
27 വര്‍ഷമായി ആശുപത്രയില്‍ ജോലി ചെയ്തിരുന്ന മുതിര്‍ന്ന സര്ജന് ഡോ. എ.കെ. റാവത്ത് കഴിഞ്ഞദിവസമാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്.
ഡല്‍ഹിയില്‍ കോവിഡ് രണ്ടാം വ്യാപനത്തില്‍ വിവിധ ആശുപത്രികളിലായി നിരവധി ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച ഡല്‍ഹിയിലെ ഗുരു തേജ് ബഹദൂര്‍ ആശുപത്രിയിലെ 26കാരനായ ഡോ. അനസ് മുജാഹിദ് എന്ന ഡോക്ടറും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. എം.ബി.ബി.എസ് ഇന്റേണ്‍ഷിപ്പ് ജനുവരിയിലാണ് അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."