ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഒമാൻ
മസ്കത്ത്: ഒമാനില്‍ ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന നടത്തി അധികൃതര്‍. സിനാവിലെ മുനിസിപ്പാലിറ്റി വകുപ്പാണ് ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. 18 ഭക്ഷ്യസ്ഥാപനങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്.
ആരോഗ്യ-സുരക്ഷ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു 18 ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. പരിശോധനയില്‍ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയ എട്ട് സ്ഥാപനങ്ങൾക്ക് മുന്നിറിയിപ്പ് നൽകി.
ഈദുൽ ഫിത്ർ; വിദേശ തടവുക്കാർ ഉൾപ്പെടെ 154 തടവുകാർക്ക് മാപ്പുനൽകി ഒമാൻ സുൽത്താൻ
മസ്കത്ത്:ഈദുൽ ഫിത്റിനോടനുബന്ധിച്ച് 154 തടവുകാർക്ക് മാപ്പുനൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്.
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട വിദേശികളടക്കമുള്ള തടവുകാർക്കാണ് സുൽത്താൻ മാപ്പുനൽകിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. തടവുകാരുടെ കുടുംബങ്ങളെ പരിഗണിച്ചാണ് സുൽത്താൻ തടവുകാർക്ക് മാപ്പ് നൽകിയതെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."