റമദാന്‍: പള്ളികള്‍ക്കുള്ളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സഊദി
റിയാദ്: റമദാന്‍ മാസത്തോടനുബന്ധിച്ച് മസ്ജിദുകള്‍ക്കുള്ളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സഊദി അറേബ്യ. സഊദി ഇസ്ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ അല്‍ശൈഖ് ആണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. കുട്ടികളെ പള്ളിയിലേക്ക് കൊണ്ടുവരരുതെന്നും കുട്ടികള്‍ ബഹളം വയ്ക്കുന്നത് വിശ്വാസികളുടെ പ്രാര്‍ത്ഥനയെ തടസപ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. പ്രാര്‍ത്ഥനാസമയത്ത് പള്ളികളിലേക്ക് കാമറയും അനുവദിക്കില്ല.
റമദാന്‍ മാസത്തിലെ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്ത സമയം സഊദി സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. ഈദുല്‍ ഫിത്വര്‍, ഈദുല്‍അദ്ഹ എന്നീ പെരുന്നാളുകളുടെ ഭാഗമുള്ള അവധി ദിനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
റമദാന്‍ മാസത്തില്‍ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ 4 വരെ ആയിരിക്കും. എന്നാല്‍, ട്രാന്‍സ്ഫര്‍ സെന്ററുകളുടെ പ്രവര്‍ത്തനം രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. ഏപ്രില്‍ 18 ചൊവ്വാഴ്ച മുതല്‍ സഊദിയില്‍ ഈദുല്‍ഫിത്തര്‍ അവധി ആരംഭിക്കും. ഏപ്രില്‍ 25 നു അവധി അവസാനിച്ച് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാംഭിക്കും.
أصدر معالي وزير الشؤون الإسلامية د.#عبداللطيف_آل_الشيخ تعميمًا لكافة فروع الوزارة بضرورة تهيئة المساجد والجوامع لمايخدم المصلين، وذلك ضمن استعدادات الوزارة لاستقبال شهر #رمضان المبارك لهذا العام ١٤٤٤هـ. pic.twitter.com/9Q4x9CWWPE
— وزارة الشؤون الإسلامية ?? (@Saudi_Moia) March 3, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."