ഹോളി ആഘോഷത്തിനിടെ ജപ്പാന്‍കാരിയെ കടന്നുപിടിച്ച് അപമാനിച്ചു; ഇടപെട്ട് വനിതാ കമ്മിഷന്‍
ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിനിടെ ഡല്‍ഹിയില്‍ ജാപ്പനീസ് യുവതിക്ക് നേരെ ഒരുസംഘം യുവാക്കളുടെ പരസ്യ മാനഭംഗം. യുവതിയുടെ മേല്‍ നിറങ്ങള്‍ വാരിത്തേച്ച യുവാക്കള്‍ അവരുടെ തലയില്‍ മുട്ട പൊട്ടിച്ച് പുരട്ടുകയും ശരീരത്തില്‍ കടന്നുപിടിക്കുകയുമായിരുന്നു. സംഭവത്തില്‍ ദേശീയ വനിത കമ്മിഷന്‍ ഇടപെട്ടിട്ടുണ്ട്. സംഭവത്തില്‍ വേഗത്തില്‍ കേസെടുത്ത് നടപടിയെടുക്കാന്‍ ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ ഡല്‍ഹി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.
സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഇത് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള വിഡിയോയാണെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഹോളി ആഘോഷത്തിനിടെ ഒരു കൂട്ടം പുരുഷന്‍മാര്‍ ചേര്‍ന്ന് ജപ്പാന്‍കാരിയായ യുവതിയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ്, ബുധനാഴ്ച നടന്ന സംഭവത്തെക്കുറിച്ച് ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചത്. ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.ഒരു സംഘം ആളുകള്‍ യുവതിയെ കടന്നുപിടിക്കുന്നതും 'ഹോളി' എന്നു പറഞ്ഞുകൊണ്ട് നിറങ്ങള്‍ വാരിപ്പൂശുന്നതും വിഡിയോയില്‍ വ്യക്തമാണ്.
For those who were against the #BHARATMATRIMONY Holi campaign. A Japanese tourist in India. Imagine your sister, mother or wife being treated like this in another county? Maybe you will understand then. pic.twitter.com/VribIpXBab
— Ram Subramanian (@iramsubramanian) March 10, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."