മെയ് 20 മുതൽ സഊദിയിൽ എത്തുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ നിർബന്ധം
റിയാദ്: സഊദിയിലേക്ക് വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കി. സഊദി ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിബന്ധനകൾ പുറപ്പെടുവിച്ചത്. വിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിർബ്ബന്ധമാണെന്നു മന്ത്രാലയം അറിയിച്ചു. എന്നാൽ, ഏതാനും വിഭാഗങ്ങളെ ഇതിൽ നിന്നും ഒഴിയാക്കിയിട്ടുണ്ട്. മെയ് 20 വ്യാഴം മുതലാണ് പുതിയ നിബന്ധന പ്രാബല്യത്തിൽ വരിക.
സ്വദേശി പൗരന്മാർ, വാക്‌സിനേഷൻ പൂർത്തിയാക്കിയ സ്വദേശികൾക്കൊപ്പമെത്തുന്ന വീട്ടു ജോലിക്കാർ, വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാർ, ഔദ്യോഗിക നയതന്ത്ര ഉദോഗസ്ഥർ, ഡിപ്ലോമാറ്റിക് വിസ കൈവശമുള്ളവർ, ഡിപ്ലോമാറ്റുകൾ സഊദിയിൽ താമസിക്കുന്ന അവരുടെ കുടുംബങ്ങൾ, വിമാന ജീവനക്കാർ, ആരോഗ്യ മേഖലയിലെ വസ്‌തുക്കൾ വിതരണം ചെയ്യുന്നവർ എന്നിവർക്കാണ് ഇതിൽ ഇളവുകളുള്ളത്.
അതേസമയം, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ചിലവ് ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തണമെന്ന് സഊദി സിവിൽ എവിയേഷൻ അറിയിച്ചു. സഊദി പൗരന്മാരോ മറ്റ് ഒഴിവാക്കപ്പെട്ട ആളുകളോ ഒഴികെയുള്ള 8 വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും സഊദിയിൽ അംഗീകരിച്ച കൊറോണ വൈറസ് ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. ഇത് ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റ് പുറപ്പെടുന്ന 72 മണിക്കൂറിൽ കൂടരുതെന്നും നിർദേശമുണ്ട്.
സഊദി ഇതര യാത്രക്കാർക്കും ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകളിൽ ഒന്നിന്റെ മുഴുവൻ ഡോസും ലഭിച്ചവരും ക്വാറന്റൈൻ ഇല്ലാതെ പ്രവേശിക്കാം. എന്നാൽ, ഇവർ അംഗീകൃത വാക്സിൻ സർട്ടിഫിക്കറ്റുകൾ പ്രവേശന സമയത്ത് സമർപ്പിക്കണം. 7 ദിവസത്തേക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നൽകുന്നതിന് സൗകര്യങ്ങൾ നൽകുന്നതിനു ടൂറിസം മന്ത്രാലയം അംഗീകരിച്ച താമസ സൗകര്യങ്ങളുമായി കരാർ ഒപ്പിടാൻ അതോറിറ്റി എയർ കാരിയറുകളെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."