ഹോളിക്കിടെ ഡല്‍ഹിയില്‍ ജാപ്പനീസ് യുവതിക്ക് നേരെ പരസ്യ മാനഭംഗം; പ്രായപൂര്‍ത്തിയാകാത്തയാള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍
ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിനിടെ ഡല്‍ഹിയില്‍ ജാപ്പനീസ് യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
യുവതിയുടെ മേല്‍ നിറങ്ങള്‍ വാരിത്തേച്ച യുവാക്കള്‍ അവരുടെ തലയില്‍ മുട്ട പൊട്ടിച്ച് പുരട്ടുകയും ശരീരത്തില്‍ കടന്നുപിടിക്കുകയുമായിരുന്നു. ബുധനാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വലിയ പ്രതിഷേധവുമുയര്‍ന്നു. ഇതിനിടെ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ യുവതി ശ്രമിച്ചതോടെ യുവാക്കളില്‍ രണ്ടുപേര്‍ അവരുടെ ശരീരത്തില്‍ പിടിച്ചുവച്ച് തടയുന്നത് വിഡിയോയില്‍ കാണാം.
യുവതിയുടെ വിവരങ്ങള്‍ ലഭ്യമാകാന്‍ ജപ്പാന്‍ എംബസിയെ സമീപിച്ചുവെന്നും എന്നാല്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നുമാണ് അവര്‍ അറിയിച്ചതെന്നും പൊലിസ് പറയുന്നു.
അതിക്രമത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതിമനിവാള്‍ ഇടപെട്ടിരുന്നു. സംഭവത്തില്‍ ഡല്‍ഹി പൊലിസിന് അവര്‍ നോട്ടിസയച്ചു. തന്റെ നെഞ്ച് ഭാഗത്ത് പിടിച്ച യുവാവിനെ ജാപ്പനീസ് യുവതി അടിക്കുന്നതും വിഡിയോയിലുണ്ട്.
ഹോളി ആഘോഷത്തിനിടെ മുസ് ലിം സ്ത്രീകള്‍ക്ക് നേരെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പര്‍ദയിട്ട സ്ത്രീകള്‍ക്ക് നേരെ ചായം നിറച്ച വെള്ളം എറിയുന്നതും യാത്ര ചെയ്യുന്നതിനിടെ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി ചായം വിതറുന്നതിന്റെയും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."