കക്കുകളി നാടകം കന്യാസ്ത്രീ മഠങ്ങളെ ചൂഷണപീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുന്നു, പ്രദര്‍ശനം നിരോധിക്കണമെന്ന് കെ.സി.ബി.സി
തൃശൂര്‍: കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുകയാണെന്ന് ആരോപിച്ച് കക്കുകളി നാടകത്തിനെതിരെ കെ.സി.ബി.സി രംഗത്ത്. നാടകം ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും അപഹാസ്യമായി ചിത്രീകരിക്കുന്നതാണെന്നാണ് കെ.സി.ബി.സിയുടെ സര്‍ക്കുലറില്‍ പറയുന്നത്. നേരത്തെ നാടകത്തിനെതിരെ തൃശൂര്‍ അതിരൂപത ഇടവകകള്‍ക്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ചരിത്രത്തെ അപനിര്‍മ്മിക്കുന്ന സൃഷ്ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും വാര്‍ത്തകുറിപ്പില്‍ കെ.സി.ബി.സി വ്യക്തമാക്കുന്നു. എത്രയും വേഗം നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം.
സന്യാസ സമൂഹത്തിന്റെ ആത്മാഭിമാനത്തിന് വില പറയുന്ന നാടകം സംസ്ഥാന സര്‍ക്കാരിന്റെ അന്താരാഷ്ട്ര നാടക വേദിയില്‍ അവസരം നല്‍കിയത് അപലപനീയമാണ്. കമ്മ്യുണിസ്റ്റ് സംഘടനകള്‍ നാടകത്തിനു നല്‍കുന്ന പ്രചാരണം അപലപിക്കപ്പെടേണ്ടതാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."