HOME
DETAILS
MAL
കൊവിഡ് മാറാന്‍ യോഗ മതിയെന്ന് ബാബാ രാംദേവ്: ക്രിമിനല്‍ കേസെടുക്കണമെന്ന് ഐ.എം.എ
backup
May 11 2021 | 02:05 AM
ന്യൂഡല്‍ഹി: കൊവിഡിന് ചികിത്സിക്കാന്‍ ആശുപത്രിയില്‍ പോകേണ്ടെന്നും തന്റെ യോഗ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാല്‍ മതിയെന്നും പ്രചരിപ്പിച്ചതിന് ബാബാ രാംദേവിനെതിരേ ക്രിമിനല്കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്ജോത് ദാഹിയയുടെ പരാതി.
കുത്തിവയ്പ്പുകളും മരുന്നും വഴി ഡോക്ടര്‍മാര്‍ കൊവിഡ് ബാധിതരെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും രോഗികള്‍ക്ക് കൃത്യമായി ശ്വാസമെടുക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലെന്നും രാംദേവ് പറഞ്ഞതായി ജലന്ദര്‍ പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
രാംദേവിന്റെ വിഡിയോ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. താന്‍ പറഞ്ഞതുപോലെ ശ്വസിച്ചാല്‍ മെഡിക്കല്‍ ഓക്സിജന്‍ വേണ്ടിവരില്ലെന്നും രാംദേവ് വിഡിയോയില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."