വിദേശ വനിതക്ക് ജനിച്ചയാള്‍ക്ക് ഒരിക്കലും ദേശസ്‌നേഹിയാവാന്‍ കഴിയില്ല; രാഹുലിനെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്നും പ്രഗ്യാ സിങ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ലോക് സഭാ എം.പി പ്രഗ്യാ താക്കൂര്‍. യു.കെയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളാണ് പ്രഗ്യയെ പ്രകോപിപ്പിച്ചത്. രാഹുലിനെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
'വിദേശ വനിതക്ക് ജനിക്കുന്ന മകന് ഒരിക്കലും ദേശസ്‌നേഹിയാവാന്‍ കഴിയില്ലെന്ന് ചാണക്യ പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് രാഹുല്‍ ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്' പ്രഗ്യ പറഞ്ഞു.
നിങ്ങളുടെ മാതാവ് ഇറ്റലിക്കാരിയായതിനാല്‍ നിങ്ങള്‍ ഇന്ത്യക്കാരനല്ലെന്ന് ഞങ്ങള്‍ അനുമാനിക്കുകയാണ്- അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തിന് സഭയില്‍ സംസാരിക്കനുള്ള അവസരം നിഷേധിക്കപ്പെടുകയാണെന്ന രാഹുലിന്റെ പരാമര്‍ശത്തിലായിരുന്നു അവരുടെ പ്രതികരണം.
'ഞങ്ങളുടെ മൈക്ക് പ്രവര്‍ത്തിക്കാത്തതു കൊണ്ടല്ല. അവപ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത് ഓണ്‍ ആയ നിലയില്‍ നിങ്ങള്‍ക്ക് കാണാനാവില്ല. ഞാന്‍ സംസാരിക്കുമ്പോള്‍ എനിക്ക് നിരവധി തവണ ഈ അനുഭവമുണ്ടായിട്ടുണ്ട്' രാഹുലിന്റെ ഈ വാക്കുകള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനുമിടയില്‍ വാക് യുദ്ധത്തിന് കാരണമായിരുന്നു.
'നിങ്ങള്‍ ഒരു വിദേശ രാജ്യത്ത് പോയിട്ട് നിങ്ങള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് പറയുന്നു. ഇതിനേക്കാള്‍ നാണം കെട്ടതായി ഒന്നുമില്ല. രാഹുലിന് രാഷ്ട്രീയത്തില്‍ ഒരവസരവും നല്‍കാന്‍ പാടില്ലെന്ന് മാത്രമല്ല. രാജ്യത്ത് നിന്ന് തന്നെ പുറത്താക്കണം'- പ്രഗ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."