HOME
DETAILS
MAL
സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ത്ത് കേന്ദ്രം സുപ്രിം കോടതിയില്‍
backup
March 12 2023 | 09:03 AM
ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹങ്ങളെയും ലിവിങ് ടുഗതറിനേയും എതിര്‍ത്ത് കേന്ദ്രം സുപ്രിം കോടതിയില്‍. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ പാരമ്പര്യത്തിനും സംസ്ക്കാരത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വവര്‍ഗ വിവാഹം ഭാര്യാഭര്‍തൃ സങ്കല്പവുമായി ഒത്തു പോകില്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വിവാഹം എന്നത് വ്യത്യസ്ത ലിംഗത്തിവല് പെട്ട രണ്ടാളുകള്‍ തമ്മിലുള്ള അനിവാര്യമായ ഒന്നു ചേരലാണ്. ഈ നിര്‍വചനം സാമൂഹികമായും സാംസ്ക്കാരികമായും നിയമപരമായും രൂഢമൂലമായതുമാണ്. ജുഡീഷ്യല്‍ ഇടപെടല്‍ കൊണ്ട് ഇത് തകരരുത്- കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."