കുടുംബവിസയ്ക്കുള്ള വരുമാന പരിധി കൂട്ടി ബ്രിട്ടൻ
ലണ്ടൻ:കുടുംബവിസ സ്പോൺസർ ചെയ്യുന്നതിനള്ള കുറഞ്ഞ വരുമാന പരിധി ബ്രിട്ടൻ 55 ശതമാനം വർധിപ്പിച്ചു.പ്രധാനമന്ത്രി ഋഷി സുനകിന്റെ കുടിയേറ്റ നിയന്ത്രണം കർശനമാക്കുന്ന നടപടികളുടെ ഭാഗമായാണിത്.
കുടിയേറ്റം നികുതിദായകർക്ക് ഭാരാമാകാതിരിക്കാനാണ് നീക്കം,വ്യാഴാഴ്ച പ്രാഖ്യാപിച്ചയുടൻ വർധന പ്രാബല്യത്തിൽ വന്നു.നിലവിൽ കുടുംബാംഗത്തിന്.സ്പോൺസർചെയ്യാൻ ഒരാൾക്ക് കുറഞ്ഞത്18,600 പൗണ്ടിന്റെ (19.34 ലക്ഷം രൂപ) വരുമാനം വേണം.അതാണ് ഒറ്റയടിക്ക്. 29,000 പൗണ്ടാക്കി(30.16 ലക്ഷം രൂപ)വർധിപ്പിച്ചത്. അടുത്ത വർഷമാധ്യം മുതൽ അത് 38,700 പൗണ്ട്(40.26 ലക്ഷം രൂപ) ആയി വർധിപ്പിച്ചേക്കും.
കുടിയേറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഇമിഗ്രേഷൻ സംവിധാനം പരിഷ്കരിക്കുമെന്ന് ബ്രീട്ടിഷ് ആഭ്യന്തരസെക്രട്ടറി ജെയിംസ്ം ക്ലെവേർലി പ്രാഖ്യാപിച്ച് ആഴ്ചകൾക്കുള്ളിലാണ് തീരുമാനം .ബ്രിട്ടനിൽ കുടിയേറ്റം പരമാവധി ഉയരത്തിലെത്തിയെന്നും ബ്രിട്ടീഷ് ജനതയുടെ ആശങ്ക മുൻനിർത്തി നിയന്ത്രണങ്ങൾ കൊണ്ടുവരുകയല്ലാതെ മറ്റു പരിഹാരമില്ലെന്നും പ്രശ്നം ലഘുകരിക്കേണ്ടത് അത്യാവശ്യമാണെന്നും ആഭ്യന്തര മന്ത്രി ജെയിംസ്ംക്ലെവേർലി പറഞ്ഞു.
ബ്രിട്ടനിൽ പെതുതിരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രധാന പ്രചാരണവിഷയം കുടിയേറ്റമാണ് .ഈയിടെ പുറത്തുവന്ന അഭിപ്രായ സർവേകൾ പ്രകാരം ഋഷിസുനകിന്റെ കൺസർവേറ്റീവ് പാർട്ടി കനത്ത പരാജയമേറ്റുവാങ്ങുമെന്നാണ് സൂചന . ഈ പശ്ചാതലത്തിലാണ് സുനക് സർക്കാർ കുടിയേറ്റ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് . കഴിഞ്ഞ മേയിൽ വിദ്യാർത്ഥി വിസ നടപടികൾ കർശനമാക്കുന്നതിനുള്ള നീക്കം ബ്രിട്ടനിൽ തുടങ്ങിയിരുന്നു. ബ്രിട്ടനിൽ വിദഗ്ധതൊഴിലാളികൾക്ക് വിസ അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധിയും ഈയിടെ കൂട്ടിയിട്ടുണ്ട്.പ്രതിവർഷം കുടിയേറുന്നവരുടെ എണ്ണം 7.45 ലക്ഷത്തിൽ നിന്ന് മൂന്നു ലക്ഷമാക്കി കുറയ്ക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."