കാസര്‍കോടിനായി #ഓക്സിജന്‍ സിലിണ്ടര്‍ ചലഞ്ചുമായി കലക്ടര്‍; മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ നോക്കുകുത്തി
കാസര്‍കോട്: കാസര്‍കോട് ജില്ലക്കായി ഓക്സിജന്‍ സിലിണ്ടര്‍ ചലഞ്ചുമായി കലക്ടര്‍. ജില്ലയിലെ പൊതു സ്വകാര്യ ആശുപത്രികളില്‍ അനുഭവപ്പെട്ടേക്കാവുന്ന ഓക്സിജന്‍ ക്ഷാമത്തിനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി നമ്മുടെ നാട്ടിലെ മുഴുവന്‍ നല്ലവരായ ആളുകളുടെയും സഹകരണം ജില്ലയ്ക്ക് വേണ്ടി തേടുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതിനിടെ കാസര്‍കോട് മെഡിക്കല്‍കോളജില്‍ തീവ്ര പരിചരണം വേണ്ടരോഗികളെ ചികിത്സിക്കാന്‍ സൗകര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. അനുബന്ധ സംവിധാനമില്ലാത്തതിനാല്‍ വെന്റിലേറ്റര്‍ ഉപയോഗപ്പെടുത്താനാവുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
നമ്മുടെ ജില്ലയിലെ പൊതു സ്വകാര്യ ആശുപത്രികളില്‍ അനുഭവപ്പെട്ടേക്കാവുന്ന ഓക്സിജന്‍ ക്ഷാമത്തിനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി നമ്മുടെ നാട്ടിലെ മുഴുവന്‍ നല്ലവരായ ആളുകളുടെയും സഹകരണം ജില്ലയ്ക്ക് വേണ്ടി തേടുകയാണ്.
സാമൂഹിക സാംസ്കാരിക വ്യാവസായിക സന്നദ്ധ സേവന രംഗത്തെ ആളുകളും കൂട്ടായ്മകളും ആരോഗ്യ - വ്യാവസായിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകള്‍ ജില്ലിയ്ക്കുവേണ്ടി സംഭാവന ചെയ്ത് ജില്ലയുടെ സിലിണ്ടര്‍ ചലഞ്ചില്‍ പങ്കളികളാവണം
എന്ന് അഭ്യര്‍ത്ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."