HOME
DETAILS
MAL
ആശ്വാസ വാര്‍ത്ത; ഇന്ന് മുതല്‍ സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത
backup
March 12 2023 | 12:03 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനല്‍ മഴ എത്തുന്നതോടെ കൊടും ചൂടിന് ശമനമായേക്കും.
ബുധനാഴ്ചയോടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥ കേന്ദ്രം പറയുന്നു. മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത.
ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന് കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലെ എരിമയൂര്‍ മേഖലയിലാണ്. 41.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് എരുമയൂരില്‍ ഇന്നലെ രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."