HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് കമ്മ്യൂണിറ്റി ലേണിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

  
backup
March 12 2023 | 14:03 PM

skssf-kerala-news-school

കൊല്‍ക്കത്ത: ഉത്തര്‍ദേവിപൂര്‍ ഗ്രാമത്തില്‍ ഫോര്‍വേഡ് ഫൗണ്ടേഷനുമായി സഹകരിച്ച് എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മിറ്റി സ്ഥാപിച്ച കമ്മ്യൂണിറ്റി ലേണിങ് സെന്ററിന്റെ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ സൂപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എസ്.എഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി അസ്‌ലം ഫൈസി അധ്യക്ഷത വഹിക്കുകയും പ്രൊജെക്ട് വിശദീകരണം നടത്തുകയും ചെയ്തു. ഓള്‍ ഇന്ത്യ സുന്നത് ജമാഅത് ജനറല്‍ സെക്രട്ടറി മുഫ്തി അബ്ദുല്‍ മതീന്‍ സാഹിബ് അനുഗ്രഹ പ്രഭാഷണം നടത്തി. കേരളത്തിന് പുറത്ത് പിന്നോക്ക ന്യുനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനവും വിദ്യാഭ്യാസ ശാക്തികരണവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റി നടപ്പിലാക്കുന്ന പദ്ധതിയാണ് കമ്മ്യൂണിറ്റി ലേര്‍ണിങ് സെന്റര്‍.

ഉത്തര്‍ദേവിപൂരില്‍ തുടങ്ങുന്ന കമ്മ്യൂണിറ്റി ലേണിങ് സെന്റരില്‍ ശാന്തമായ പഠന വായന സൗകര്യം , അത്യാവശ്യ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ലൈബ്രറി , കരിയര്‍ ഗൈഡന്‍സ്‌ക്ലാസ്, മറ്റു പരിശീലനങ്ങള്‍, കൗണ്‍സിലിംഗ് തുടങ്ങിയവ നടത്താനുള്ള സൗകര്യം എന്നിവ ഉണ്ട്. കമ്പ്യൂട്ടര്‍ പഠന സൗകര്യവും ഓണ്‍ലൈന്‍ പരിശീലനങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുന്നോറോളം കുടുംബങ്ങള്‍ താമസിക്കുന്ന ഉത്തരദേവിപൂരിലെ വി ദ്യാഭ്യാസവും സാംസ്‌കാരികവുമായ എല്ലാ പ്രവര്‍ത്തങ്ങളുടെയും കേന്ദ്രമായി വര്‍ത്തിക്കുക എന്നതാണ് സെന്റര്‍ലക്ഷ്യം വെക്കുന്നത്.

പാതിവഴിയില്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വേണ്ട റെമഡിയല്‍ ട്യൂഷന്‍ നല്‍കി അവരെ തിരിച്ച് സ്‌കൂളില്‍ എത്തിക്കുക, പ്രൈമറി കഌസ് പൂര്‍ത്തിയായ കുട്ടികളില്‍ നിന്ന് ഇനിയും അക്ഷരങ്ങള്‍ വായിക്കാനും എഴുതാനും അറിയാത്ത കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക ട്രെയിനിങ് നല്‍കുക, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ കഌസുകളില്‍ എത്തിയവരില്‍ കണക്ക് ഇംഗ്ലീഷ് തുടങ്ങി ഏതെങ്കിലും വിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വേണ്ട പ്രത്യേക ട്രെയിനിങ് നല്‍കുക, പത്താം കഌസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എക്‌സാം ഫോക്കസ് ചെയ്ത് കൊണ്ടുള്ള പരിശീലനങ്ങള്‍ നല്‍കുക, sslc കഴിഞ്ഞവര്‍ക്ക് തുടര്‍ പഠനത്തിനുള്ള നിര്‍ദേശങ്ങളും സഹായങ്ങളും ചെയ്ത് കൊടുക്കുക തുടങ്ങി വ്യത്യസ്ത പരിശീലന പരിപാടികളാണ് സെന്ററിന് കീഴില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനു വേണ്ടിയുള്ള പ്രാഥമിക സര്‍വേ നടന്നു വരുന്നു. അതോടൊപ്പം ഗവണ്മെന്റ് സ്‌കീമുകളും മറ്റ് പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കാനും അവരെ അത്തരം പദ്ധതികളുടെ പ്രായോജകര്‍ ആക്കാനും ഉള്ള ശ്രമങ്ങളും സെന്ററിന് കീഴില്‍ നടക്കും. എറണാകുളം ജില്ലയിലെ എസ് കെ എസ് എസ് എഫ് പാറക്കോട് പുത്തന്‍പള്ളി യൂണിറ്റ് കമ്മിറ്റിയാണ് ഈ സെന്റര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്.

സാബിര്‍ ഗഫാര്‍ കൊല്‍ക്കത്ത, നജ്മുല്‍ ഹക് ഉത്തര്‍ ദേവിപുര്‍, കുണ്ടൂര്‍ മര്‍കസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, അത്തിപ്പറ്റ വാഹിദ് മുസ്ലിയാര്‍, ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍, smf മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി അനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ശറഫുദ്ധീന്‍ ഹുദവി ആനമങ്ങാട്, ടങഎ സ്റ്റേറ്റ് സെക്രട്ടറി പി സി ഇബ്രാഹിം ഹാജി, സിദ്ധീകുല്‍ അക്ബര്‍ ഹുദവി, അബ്ദുല്‍ ഖാദര്‍ ഹുദവി, ഇസ്മായില്‍ ഹുദവി
എസ് കെ എസ് എസ് എഫ് നാഷണല്‍ വര്‍ക്കിങ് സെക്രട്ടറി മന്‍സൂര്‍ ഹുദവി സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് ബംഗാള്‍ സ്റ്റേറ്റ് പ്രസിഡന്റ് മുദ്ദാസിര്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago