HOME
DETAILS
MAL
ഡൽഹിയിൽ തെരുവുനായ ആക്രമണത്തിൽ സഹോദരന്മാരായ കുട്ടികൾ മരിച്ചു
backup
March 12 2023 | 16:03 PM
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ സഹോദരന്മാരായ രണ്ട് കുട്ടികൾ മരിച്ചു. ഡൽഹി വസന്ത്കുഞ്ചിനടുത്തുള്ള ജുഗ്ഗിയിലെ ആനന്ദും (7) അനിയൻ ആദിത്യ (5) യുമാണ് മരിച്ചത്. വ്യത്യസ്ത സംഭവങ്ങളിലായാണ് കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റത്.
വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ആനന്ദിനെ വീട്ടിൽ നിന്ന് കാണാതായത്. പരാതി നൽകിയതിനെത്തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ നായയുടെ ആക്രമണത്തിലാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.
പിന്നീട് സഹോദരൻ ആദിത്യയെ കാണാതാകുകയും അടുത്തുള്ള വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ബന്ധുവായ യുവാവിനൊപ്പം കാട്ടിനടുത്തേക്ക് പോയപ്പോഴാണ് ആദിത്യയെ നായ്ക്കൾ ആക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."