'ഇങ്ങനെയാണോ ഹോളി ആഘോഷിക്കേണ്ടത്? അപമാനം തന്നെ'; മുസ്‌ലിം സ്ത്രീക്കെതിരായ ആക്രമണത്തില്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിനിടെ വഴിയാത്രക്കാരിയെ ആക്രമിച്ചതില്‍ രൂക്ഷപ്രതികരണവുമായി മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. ഹോളി ദിനത്തിലെ മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ അടക്കം നടന്ന വിദ്വേഷ ആക്രമണങ്ങളിലും ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുമാണ് പ്രതികരിച്ചത്. ഇത് എല്ലാവര്‍ക്കും അപമാനമാണെന്ന് ജസ്റ്റിസ് കട്ജു പറഞ്ഞു.
ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ ലൈംഗികമായി കടന്നുപിടിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. 'ഇങ്ങനെയാണോ ഹോളി ആഘോഷിക്കേണ്ടത്? ഇത്തരം സംഭവങ്ങള്‍ നമുക്കെല്ലാം അപമാനമാണ്.'ഹോളി ആഘോഷത്തിനിടെ ഹിജാബ് ധരിച്ച മുസ്‌ലിം സ്ത്രീയെ ആക്രമിക്കുന്ന വിഡിയോ പങ്കുവച്ച് ജസ്റ്റിസ് കട്ജു ട്വീറ്റ് ചെയ്തു.
റോഡിലൂടെ നടന്നുപോകുന്ന മുസ്‌ലിം സ്ത്രീക്കുനേരെയാണ് കുട്ടികള്‍ വിവിധ നിറങ്ങള്‍ നിറച്ച വാട്ടര്‍ ബലൂണുകള്‍ എറിയുന്നത്. പാതയോരത്ത് ഒന്നിച്ചുകൂടിയാണ് കുട്ടികള്‍ സ്ത്രീയെ വേട്ടയാടുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് സംഭവത്തിനു പിന്നിലെന്ന് വിഡിയോയില്‍ വ്യക്തമാണ്. ഹോളി ആഘോഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം സ്ത്രീകളെ ആക്രമിക്കുന്ന നിരവധി ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
Is this the way to celebrate Holi ?
— Markandey Katju (@mkatju) March 12, 2023
Such incidents have disgraced us allpic.twitter.com/YJK0RghJFw
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."