കേരളം വിലകൊടുത്തുവാങ്ങിയ 1.37 ലക്ഷം ഡോസ് കൊവാക്സിന് കൊച്ചിയിലെത്തി
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളം സ്വന്തമായി വാങ്ങിയ 1.37 ലക്ഷം ഡോസ് കൊവാക്സിന് കൊച്ചിയിലെത്തി.ആലുവയിലെ മേഖലാ കേന്ദ്രത്തിലേക്കാണ് വാക്സിന് മാറ്റിയത്. ആരോഗ്യവകുപ്പിന് കൈമാറിയ ശേഷമാവും ഡോസുകള്‍ ജില്ലകളിലേക്ക് എത്തിക്കുക.
നേരത്തെ 25 ലക്ഷം ഡോസ് വാക്സിനാണ് കേരളം ഭാരത് ബയോടെക്കിന് ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ ബാക്കി ഡോസേജുകള്‍ എത്താന്‍ വൈകിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ലഭ്യത അനുസരിച്ച് വരും ദിവസങ്ങളില്‍ അപേക്ഷിച്ച സംസ്ഥാനങ്ങള്‍ക്ക് വാക്സിന് നല്‍കുമെന്ന് ഭാരത് ബയോടെക് അധികൃതര്‍ വ്യക്തമാക്കി.
ഭാരത് ബയോടെക് നേരിട്ട് വാക്സീന് വിതരണം ചെയ്യുന്ന സംസ്ഥാനങ്ങളുടെ പുതിയ പട്ടികയിലും കേരളമില്ല. ആന്ധ്രപ്രദേശ്, ആസാം, ബിഹാര്‍, ഛത്തിസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, ത്രിപുര, തെലങ്കാന, ഉത്തര്‍ പ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്സീന് വിതരണം ചെയ്യുന്നത്. കര്‍ണാടവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ നേരിട്ട് സ്വീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."