വാക്‌സിന്‍ അത്യാവശ്യമാണ്,എത്രയും വേഗം ഇറക്കുമതി ചെയ്യണം;പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ നിന്നും വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മമത ബാനര്‍ജി കത്തയച്ചു.വാക്സിന്‍ പരമാവധി വേഗത്തില്‍ ഇറക്കുമതി ചെയ്യുന്നത് നിലവില്‍ രാജ്യത്തിന്റെ പരമപ്രധാനമായ ആവശ്യമാണെന്നും മമത കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ കൊവിഡ് വാക്സിന്‍ ഉത്പാദനം അപര്യാപ്തമാണ്. രാജ്യത്തിന്റെ ആവശ്യത്തിന് അനുസരിച്ച് വാക്സിന്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും സാധിക്കുന്നില്ല.ബംഗാളില്‍ മാത്രം പത്ത് കോടി ആളുകള്‍ക്ക് വാക്സിന്‍ ആവശ്യമമാണ്.രാജ്യത്തെ പൊതു ആവശ്യം ഇതിലും എത്രയോ മടങ്ങാണ്.
ആകെ ജനങ്ങളുടെ വളരെ ചെറിയ ശതമാനം പേര്‍ക്ക് മാത്രമാണ് നിലവില്‍ വാക്സിന്‍ ലഭ്യമായതെന്നും മമത വ്യക്തമാക്കി.
ആഗോള ആവശ്യം കണക്കിലെടുത്ത് നിരവധി കമ്പനികള്‍ ലോകവ്യാപകമായി വാക്സിന്‍ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്.
ഇവരില്‍ നിന്ന് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് മമത പ്രധാനമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി കൂടുതല്‍ വാക്സിനും ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നേരത്തേയും മമത പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."