HOME
DETAILS
MAL
വിദ്യാര്‍ഥിനി ഷവര്‍മ കഴിച്ച് മരിച്ച സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍
backup
May 01 2022 | 18:05 PM
കാസര്‍കോഡ്: വിദ്യാര്‍ഥിനി ഷവര്‍മ കഴിച്ച് മരിച്ച സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍. സ്ഥാപനത്തിനെതിരെ ചന്തേര പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. 304,308, 272 വകുപ്പുകള്‍ പ്രകാരമാണ് കേസ്. നരഹത്യ, നരഹത്യ ശ്രമം, ഭക്ഷണത്തില്‍ മായം ചേര്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ചെറുവത്തൂര്‍ ഐഡിയല്‍ കൂള്‍ബാര്‍ എന്ന സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചതെന്ന് നേരത്തെതന്നെ ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. പൊലിസിന്റെ പ്രാഥമികമായ അന്വേഷണത്തിലും സ്ഥാപനത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."