ഏക സിവില്‍കോഡ് ബില്ലിന്റെ കരടില്‍ ബി.ജെ.പി മുഖ്യമന്ത്രിമാരുടെ ചര്‍ച്ച
ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് നടപ്പാക്കുന്നതിന് അതിവേഗ നീക്കവുമായി ബി.ജെ.പി ഭരിക്കുന്ന അസം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍. ഇതിന്റെ ഭാഗമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുമായി ചര്‍ച്ച നടത്തി. ഏക സിവില്‍കോഡ് ബില്ലിന്റെ കരടിന് രൂപം നല്‍കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. നേരത്തെ കേന്ദ്ര സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ഇരു സംസ്ഥാനങ്ങളും ആശയവിനിമയം നടത്തിയിരുന്നു. ഏക സിവില്‍കോഡ് നടപ്പാക്കുമെന്നും അത് മുസ് ലിം സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും ഹിമന്ദ ബിശ്വ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
ഭര്‍ത്താവ് മൂന്ന് സ്ത്രീകളെ വിവാഹം കഴിക്കുന്നത് ഒരു മുസ് ലിം സ്ത്രീയും ഇഷ്ടപ്പെടില്ല. ഒരു സ്ത്രീയും ഭര്‍ത്താവ് മൂന്ന് സ്ത്രീകളെക്കൂടി വിവാഹം കഴിച്ചോളൂ എന്ന് പറയില്ല. മുസ് ലിം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കുന്നതില്‍ അവരുടെ ഭാര്യക്കും സഹോദരിമാര്‍ക്കും പ്രശ്നമുണ്ട്. മുസ് ലിം സ്ത്രീകള്‍ക്കും സമൂഹത്തില്‍ അഭിമാനത്തോടെ ജീവിക്കണം. താന്‍ ഹിന്ദുവാണ്. തനിക്ക് ഏക സിവില്‍കോഡുണ്ട്. അത് തന്റെ മകള്‍ക്കും സഹോദരിക്കുമുണ്ട്. മുസ് ലിം പെണ്‍കുട്ടികള്‍ക്കും ഈ സംരക്ഷണം ആവശ്യമാണെന്നും ഹിമന്ദ പറഞ്ഞു.
അസമിനും ഉത്തരാഖണ്ഡിനും പുറമെ, ബി.ജെ.പി ഭരിക്കുന്ന ഹിമാചല്‍ പ്രദേശ്, യു.പി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ഇതിനായി നീക്കം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."