HOME
DETAILS
MAL
ബ്രഹ്മപുരം: ഇടപെടല്‍ തേടി വി മുരളീധരന് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
backup
March 13 2023 | 08:03 AM
ന്യൂഡല്‍ഹി: ബ്രഹ്മപുരം തീപിടിത്തത്തില്‍ കേന്ദ്ര ഇടപെടല്‍ തേടി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴച്ച നടത്തി. ബ്രഹ്മപുരത്തെ സ്ഥിതിഗതികള്‍ മുരളീധരന് ആരോഗ്യമന്ത്രിയെ ധരിപ്പിച്ചു.
മാലിന്യ സംസ്കരണം സംബന്ധിച്ച ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനവും അഴിമതിക്കരാറുമടക്കം വിഷയത്തിന്റെ വിവിധതലങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മന്ത്രാലയത്തില്‍ നിന്നുള്ള അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടതായും വി മുരളീധരന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."