'കുട്ടിക്കളിയല്ലിത്' നേരിട്ട് ഹാജരാകാത്തതില്‍ കലക്ടറെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി:ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവേ നേരിട്ട് ഹാജരാകാത്തതില്‍ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ഓണ്‍ലൈനിലാണ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഹാജരായത്.
കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. കഴിഞ്ഞ 12 ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങള്‍ നീറിപ്പുകയുകയാണെന്നും അത്തരമൊരു വിഷയം പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകാത്തതെന്നുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
അതേസമയം മാലിന്യപ്ലാന്റിന്റെ പ്രവര്‍ത്തനം മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയെ അറിയിച്ചു. എല്ലാ സെക്ടറിലും തീ ഇന്നലെ കെടുത്തിയിരുന്നുവെന്നും എന്നാല്‍ സെക്ടര്‍ ഒന്നില്‍ ഇന്ന് രാവിലെ വീണ്ടും തീ ഉണ്ടായെന്നും കലക്ടര്‍ കോടതിയെ അറിയിച്ചു.
ബ്രഹ്മപുരത്ത് ആധുനിക നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ കൊച്ചി നഗരസഭ നല്കിയ കരാറും കഴിഞ്ഞ 7 വര്‍ഷം ഇതിനായി ചിലവാക്കിയ പണത്തിന്റെ കണക്കും ഹാജരാക്കാന്‍ കോര്പറേഷന് സെക്രട്ടറിയോടെ ഹൈക്കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."