പ്രവാചക പള്ളിയിലെ മുദ്രാവാക്യംവിളി: ഇമ്രാന്‍ഖാനെതിരേ കേസ്
ഇസ്‌ലാമാബാദ്; സഊദി സന്ദര്‍ശിക്കവെ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെതിരേ മദീനയിലെ മസ്ജിദുന്നബവിയില്‍ (പ്രവാചക പള്ളി) മുദ്രാവാക്യംവിളികള്‍ ഉയര്‍ന്ന സംഭവത്തില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസ്. ഇമ്രാന്‍ഖാനെ കൂടാതെ മുന്‍ കേന്ദ്രമന്ത്രിമാരായ ഫവാദ് ചൗധരി, ശെയ്ഖ് റഷീദ്, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ഷഹബാസ് ഗുല്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി, ഇമ്രാന്‍ഖാന്റെ ലണ്ടനിലെ അടുത്ത അനുയായി അനില്‍ മുസര്‍റാത്ത്, സാഹിബ്‌സാദ ജഹാംഗീര്‍ തുടങ്ങിയ 150ഓളം പി.ടി.ഐ നേതാക്കള്‍ക്കെതിരേ പഞ്ചാബ് പൊലിസാണ് കേസെടുത്തത്.
കഴിഞ്ഞദിവസം മസ്ജിദുന്നബവിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ ഷഹബാസിനെതിരേ കള്ളന്‍, ഏകാധിപതി തുടങ്ങിയ മുദ്രാവാക്യംവിളികളാണ് ഉയര്‍ന്നത്. കൂടാതെ പാക് സംഘത്തിനെതിരേ അധിക്ഷേപങ്ങളും ഉയര്‍ന്നു. പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ പാകിസ്താനികളായിരുന്നു സംഭവത്തിന് പിന്നില്‍. ഷഹബാസ് സഊദി ഭരണകൂടത്തിന് നല്‍കിയ പരാതിയില്‍ അഞ്ച് പാക് പൗരന്‍മാരെ അറസ്റ്റ് ചെയ്തിരുന്നു. പ്രവാചകപള്ളിയുടെ വിശുദ്ധി കളങ്കപ്പെടുത്തിയെന്നാരോപിച്ച് നഈം ഭാട്ടി എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി. പാകിസ്താന്‍ പീനല്‍ കോഡിലെ 295എ (മതവിശ്വാസത്തെ മനഃപൂര്‍വം ഇകഴ്ത്താന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."