ഈദ് അല്‍ ഫിത്തര്‍ അവധി: വിസാ സേവനങ്ങള്‍ക്ക് തടസ്സം നേരിടേണ്ടി വരില്ല
ദുബായ് : ഈദ് അല്‍ ഫിത്തര്‍ അവധി ദിവസങ്ങളില്‍ വിസാ സേവനങ്ങള്‍ക്ക് സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം. ഈദ് അല്‍ ഫിത്തര്‍ അവധി ദിവസങ്ങളില്‍ ജാഫിലിയയിലുള്ള എമിഗ്രേഷന്റെ പ്രധാന ഓഫീസ് കേന്ദ്രവും ഇതര ഉപഭോക്തൃ സേവനകേന്ദ്രങ്ങളും അവധിദിവസങ്ങളില്‍ അടച്ചിടും. അതിനാല്‍ അവധിദിനങ്ങളില്‍ വിസ സേവനങ്ങള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്റ്‌സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു.
വകുപ്പിന്റെ വെബ്‌സൈറ്റ് ംംം.ഴറൃളമറ.ഴീ്.മല വഴിയോ ദുബായ് നൗ ആപ്ലിക്കേഷന്‍(റൗയമശ ിീം മുുഹശരമശേീി) വഴിയോ ഉപഭോക്താക്കള്‍ക്ക് ദുബായില്‍ ഈ സേവനങ്ങള്‍ ലഭിക്കും.
ദുബായിലെ വിസാ സംബന്ധമായ ഏത് അന്വേഷണങ്ങള്‍ക്കും ജി.ഡി.ആര്‍.എഫ്.എ.യുടെ ടോള്‍ ഫ്രീ നമ്പറില്‍ (8005111) വിളിക്കാവുന്നതാണ്. ഇതില്‍ 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും. കൂടാതെ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ മൂന്നില്‍ ജി.ഡി.ആര്‍.എഫ്.എ. ഓഫീസില്‍ അടിയന്തരസേവനങ്ങള്‍ അവധിനാളുകളിലും 24 മണിക്കൂറും ലഭ്യമാവുന്നതാണ്.
അല്‍ അവീറിലുള്ള ഫോളോഅപ്പ് സെക്ടര്‍ കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററില്‍ മേയ് ഒന്നുമുതല്‍ ആറുവരെ രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം എട്ടുവരെ ഉപഭോക്താക്കളെ സ്വീകരിക്കും. എന്നാല്‍ റംസാന്‍ 29നും ശവ്വാല്‍ മൂന്നിനുമിടയില്‍ അമര്‍ സെന്റര്‍ സേവനവും ലഭ്യമാവില്ലെന്ന് വകുപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."